റിയ ചക്രബർത്തി | ഫയൽചിത്രം | PTI
മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തി അടക്കമുള്ളവര്‍ക്കെതിരേ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി)യുടെ കുറ്റപത്രം. സുശാന്തിന്റെ കാമുകിയായിരുന്ന റിയ ചക്രബര്‍ത്തി അടക്കം 35 പേര്‍ക്കെതിരേയാണ് കേസില്‍ എന്‍.സി.ബി. കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
കഞ്ചാവ് വാങ്ങിയതും കൈവശംവെച്ചതും ലഹരിമരുന്ന് വാങ്ങാന്‍ സാമ്പത്തിക സഹായം നല്‍കിയതും അടക്കമുള്ള കുറ്റങ്ങളാണ് റിയക്കെതിരേ ചുമത്തിയിട്ടുള്ളത്. അമിതമായ ലഹരി ഉപയോഗത്തിന് നടന്‍ സുശാന്ത് സിങ് രാജ്പുത്തിനെ റിയ ചക്രബര്‍ത്തി പ്രേരിപ്പിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു.
കേസിലെ പത്താംപ്രതിയാണ് റിയ ചക്രബര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. നടിയുടെ സഹോദരന്‍ ഷോവിക്ക് ചക്രബര്‍ത്തിയും കേസിലെ പ്രതിയാണ്. കേസില്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയാല്‍ റിയ ചക്രബര്‍ത്തിക്ക് പത്തുവര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. 2020 സെപ്റ്റംബറില്‍ റിയ ചക്രബര്‍ത്തി അറസ്റ്റിലായെങ്കിലും ഒരുമാസത്തിന് ശേഷം ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
2020 ജൂണ്‍ 14-ാം തീയതിയാണ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിനെ മുംബൈയിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. നടന്‍ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ മരണത്തില്‍ വിവാദമുയര്‍ന്നതോടെ കേസില്‍ സി.ബി.ഐ. അന്വേഷണം ആരംഭിച്ചു. മയക്കുമരുന്ന് ഇടപാടുകള്‍ അടക്കം കണ്ടെത്തിയതോടെ എന്‍.സി.ബി.യും കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
Content Highlights: actor rhea chakraborty charge sheeted in sushant singh rajput death drugs case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..