Rajkummar Rao | Photo: Sujit Jaiswal/ AFP PHOTO
മുംബൈ: പാന്‍ കാര്‍ഡ് ദുരുപയോഗം ചെയ്തുള്ള വായ്പ തട്ടിപ്പിന് ഇരയായെന്ന് നടന്‍ രാജ്കുമാര്‍ റാവു. ഈ തട്ടിപ്പ് ക്രെഡിറ്റ് സ്‌കോറിനെ ബാധിച്ചുവെന്നും ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയിലെ ഉദ്യോഗസ്ഥരോട് ഇക്കാര്യം പരിശോധിക്കാന്‍ ആവശ്യപ്പെട്ടതായും നടന്‍ ട്വിറ്ററില്‍ പറഞ്ഞു.
'തട്ടിപ്പ് മുന്നറിയിപ്പ്. എന്റെ പാന്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുകയും എന്റെ പേരില്‍ 2,500 രൂപയുടെ ചെറിയ ലോണ്‍ എടുക്കുകയും ചെയ്തു. ഇത് എന്റെ സിബില്‍ സ്‌കോറിനെ ബാധിച്ചു. സിബില്‍ ഉദ്യോഗസ്ഥര്‍ ദയവായി ഇത് പരിഹരിക്കുകയും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക,' -റാവു ട്വീറ്റ് ചെയ്തു.
എന്നാല്‍ സിബിലിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിനെ മെന്‍ഷന്‍ ചെയ്തുകൊണ്ടുള്ള ട്വിറ്റിനോട് സിബില്‍ പ്രതികരിച്ചിട്ടില്ല.
Content Highlights: Actor Rajkummar Rao's PAN Card Used In Loan Fraud, His Credit Rating Drops
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..