ദിലീപ് | ഫോട്ടോ: മാതൃഭൂമി
കൊച്ചി: വധ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് ദിലീപ് ഡിലീറ്റ് ചെയ്ത 12 നമ്പറുകളിലെ ചാറ്റുകളിൽ കൂടുതലും ദുബായ് നമ്പറുകൾ. ദുബായിലെ മലയാളി വ്യവസായികളടക്കമുള്ള ആളുകളുമായി നടത്തിയ ചാറ്റുകളാണ് ദിലീപ് ഡിലീറ്റ് ചെയ്തത്. കാവ്യാ മാധവൻ, ദിലീപിന്‍റെ സഹോദരീ ഭർത്താവ് സൂരജ്, മലയാളത്തിലെ ഒരു പ്രമുഖ നടി, ദുബായിലെ മലയാളി വ്യവസായികൾ തുടങ്ങിയവരുമായുള്ള ചാറ്റുകളും ഡിലീറ്റ് ചെയ്തവയിൽ ഉൾപ്പെടും.
ദിലീപിന്റെ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനകൾ നടത്തി, അതിന്റെ റിപ്പോർട്ട് പുറത്തുവന്നപ്പോൾ തന്നെ 12 മൊബൈൽ ഫോൺ നമ്പറിലേക്കുള്ള ചാറ്റുകൾ ഡിലീറ്റ് ചെയ്തതായി വ്യക്തമായിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ദുബായ് ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട വ്യക്തിയടക്കം നിരവധി ദുബായ് നമ്പറുകൾ ഈ കുട്ടത്തിലുണ്ട് എന്നാണ് വ്യക്തമായിരിക്കുന്നത്.
ഫോറൻസിക് വിഭാഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥ, മലപ്പുറം തൃശ്ശൂർ സ്വദേശികളായ ദുബായിലെ വ്യവസായികള്‍ തുടങ്ങിയവരും ഇതിൽ ഉൾപ്പെടും. വീണ്ടെടുക്കാൻ കഴിയാത്ത വിധത്തിലാണ് ചാറ്റുകൾ നശിപ്പിച്ചിരിക്കുന്നത്.
സ്വകാര്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾ മാത്രമായിരുന്നു ഡിലീറ്റ് ചെയ്തത് എന്നായിരുന്നു ദിലീപ് നേരത്തെ പറഞ്ഞത്.
വധ ഗൂഢാലോചനാ കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയതിന് പിന്നാലെ ക്രൈംബ്രാഞ്ച് വധ ഗൂഢാലോചന കേസിൽ ഇതുവരെ ലഭ്യമായ മുഴുവൻ തെളിവുകളും ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
Content Highlights: Actor Dileep destroyed 12 WhatsApp chats - most of the numbers are dubai based
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..