ശിക്ഷാവിധി കേട്ട് പ്രതി കോടതിയിൽ നിന്ന് ഇറങ്ങി ഓടി; രക്ഷപ്പെട്ട പ്രതിക്കായി അറസ്റ്റ് വാറണ്ട്


പ്രതീകാത്മകചിത്രം (Photo: canva)

കോട്ടയം: വ്യാപാരിയെ ബൈക്ക് തടഞ്ഞ് മർദ്ദിച്ചെന്ന കേസിൽ ജഡ്ജി ശിക്ഷ വിധിച്ചതുകേട്ട് പ്രതി കോടതിയിൽ നിന്നിറങ്ങിയോടി. ചാത്തൻതറ കൊല്ലമുള കണ്ണന്താനം അജാസ് (35) ആണ് ഓടിപ്പോയത്. ഇയാളെ പിടികൂടാനായിട്ടില്ല.

കോട്ടയം ജില്ലാ സെഷൻസ് കോടതിയിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഫെയ്‌സ്‌ ബുക്ക് പോസ്റ്റിൽ പ്രതികരിച്ചതിലുള്ള തർക്കത്തെത്തുടർന്നാണ് പ്രതികൾ, മുക്കുട്ടുതറ സ്വദേശിയായ വ്യാപാരിയെ മർദ്ദിച്ചത്. 2018 ജൂലായിലായിരുന്നു സംഭവം.

നാലുവർഷമായി വിചാരണ നടന്നുവന്ന കേസിൽ തിങ്കളാഴ്ചയാണ് വിധി പറഞ്ഞത്. ജാമ്യത്തിലായിരുന്ന മൂന്ന് പ്രതികളും വിധികേൾക്കാൻ കോടതിയിലെത്തിയിരുന്നു. ആറുവർഷം തടവും പതിനായിരം രൂപ പിഴയുമാണ് പ്രതികൾക്ക് കോടതി വിധിച്ചത്. രക്ഷപ്പെട്ട പ്രതിക്കായി കോടതി അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചു. എരുമേലി പോലീസും തിരച്ചിൽ നടത്തിവരുന്നു.

Content Highlights: accused ran out of the court

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


pinarayi vijayan, narendra modi

1 min

'വൈസ്രോയിയെകണ്ട് ഒപ്പമുണ്ടെന്ന് പറഞ്ഞവര്‍'; സവര്‍ക്കറെ അനുസ്മരിച്ച മോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Aug 15, 2022

Most Commented