ബസ് തടഞ്ഞു കവര്‍ച്ച: കടലില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി റിമാന്‍ഡില്‍


ഷഫീഖ്‌

മാനന്തവാടി: തിരുനെല്ലി തെറ്റ്‌റോഡ് കവലയിൽ ബസ് തടഞ്ഞുനിർത്തി കവർച്ച നടത്തിയ കേസിലുൾപ്പെട്ട ഷഫീഖി(31)നെ മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രൻ അറസ്റ്റുചെയ്തു. കോഴിക്കോട് ബംഗ്ലാദേശ് കോളനിയിൽ ഒളിച്ചുതാമസിക്കുകയായിരുന്ന മലപ്പുറം കൊണ്ടോട്ടി പള്ളിപ്പടി അരൂർ എട്ടൊന്നിൽ ഹൗസിൽ ഷഫീഖിനെ വ്യാഴാഴ്ച വൈകീട്ട് ഏഴോടെയാണ് കമ്പളക്കാട് ഇൻസ്പെക്ടർ എം.എ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.

കടലിൽച്ചാടി രക്ഷപ്പെടാൻ ശ്രമിച്ച ഷഫീഖിനെ നാട്ടുകാരുടെയും അഗ്നിരക്ഷാസേനയുടെയും സഹായത്തോടെയാണ് പോലീസ് പിടികൂടി മാനന്തവാടിയിലെത്തിക്കുകയായിരുന്നു. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) ഇയാളെ റിമാൻഡ് ചെയ്തു.



ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി. കേസിലെ ആദ്യനാലു പ്രതികളായ വയനാട് പുല്പള്ളി പെരിക്കല്ലൂർ മൂന്നുപാലം ചക്കാലക്കൽ വീട്ടിൽ സി. സുജിത്ത് (28), നടവയൽ കായക്കുന്ന് പതിപ്ലാക്കൽ ജോബിഷ് ജോസഫ് (23), ഏറണാകുളം മുക്കന്നൂർ ഏഴാറ്റുമുഖം പള്ളിയാന വീട്ടിൽ ശ്രീജിത്ത് വിജയൻ (25), കണ്ണൂർ ആറളം ഒടാക്കൽ കാപ്പാടൻ വീട്ടിൽ സക്കീർ ഹുസൈൻ (38) എന്നിവരെ കർണാടക മാണ്ഡ്യയിൽ നിന്നാണ് പോലീസ് പിടികൂടിയത്.

തുടർന്ന് കോഴിക്കോട് സ്വദേശികളായ ബേപ്പൂർ ഊണാർവളപ്പ് കോഴിക്കോടൻ വീട്ടിൽ കെ.വി. ജംഷീർ (37), ഫറോക്ക് രാമനാട്ടുകര കോമ്പിലായത്ത് വീട്ടിൽ എം.എൻ. മൻസൂർ (30), മലപ്പുറം പുളിക്കൽ അരൂർ ചോലക്കര വീട്ടിൽ ടി.കെ. ഷഫീർ (32), മലപ്പുറം പുളിക്കൽ അരൂർ ഒളവട്ടൂർ വലിയചോലയിൽ വീട്ടിൽ പി. സുബൈർ (38), പാലക്കാട് മാങ്കാവ് എടയാർ സ്ട്രീറ്റ് രാമൻകുമരത്ത് വീട്ടിൽ പ്രശാന്ത് (35) എന്നിവരെയും അറസ്റ്റുചെയ്തിരുന്നു.

കഴിഞ്ഞ അഞ്ചിന് പുലർച്ചെ 3.45-നാണ് കേസിനാസ്ദമായ സംഭവം. ബെംഗളൂരു-കോഴിക്കോട് ബസിൽ യാത്രചെയ്യുകയായിരുന്ന മലപ്പുറം സ്വദേശിയാണ് കവർച്ചയ്ക്കിരയായത്.

കവർച്ചസംഘം തന്റെ കൈയിലുള്ള 1.40 കോടി രൂപ കവർന്നെന്നാണ് ഇദ്ദേഹം പോലീൽ നൽകിയ പരാതി.

Content Highlights: Accused of bus robbery case in remand


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented