പ്രതി സി.പി. ജോൺ
കൊച്ചി: തിരുവല്ല ഫ്‌ളാറ്റ് തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍. തിരുവല്ല സി.വി.പി ടവേഴ്‌സ് ഉടമ തിരുവല്ല തുകലശ്ശേരി സി.പി ജോണാണ് പോലീസ് പിടിയിലായത്. 11 വര്‍ഷമായി ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. എറണാകുളം കളമശ്ശേരിയിലെ വാടക വീട്ടില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായത്.
ഒരു ഫ്‌ളാറ്റ് കാണിച്ച് പലരില്‍ നിന്നും പണം വാങ്ങിയായിരുന്നു തട്ടിപ്പ്. വിദേശ മലയാളികള്‍ ഉള്‍പ്പടെ 16 പേരില്‍ നിന്നും പണം വാങ്ങിയതായാണ് വിവരം.
2008-ലാണ് ചിലര്‍ക്ക് തട്ടിപ്പ് ബോധ്യപ്പെടുന്നത്. പരാതികള്‍ ഉയരുകയും പോലീസ് കേസെടുക്കുകയും ചെയ്തതോടെ 2012-ല്‍ മുങ്ങി.
11 വര്‍ഷം പിടിക്കപ്പെടാതിരുന്നതിന് പിന്നില്‍ ഇയാളുടെ രാഷ്ട്രീയ സ്വാധീനങ്ങളാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. സി.പി. ജോണ്‍ പിടിയിലായതോടെ പുതിയതായി ചില പരാതികളും പോലീസിന് ലഭിച്ചിട്ടുണ്ട്.
Content Highlights: Accused in Tiruvalla flat fraud case arrested


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..