റഷീദ്
കോട്ടയം: ബ്രൗണ്‍ഷുഗര്‍ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 22 വര്‍ഷങ്ങള്‍ക്കുശേഷം ക്രൈംബ്രാഞ്ച് പിടികൂടി. പാലക്കാട് കൊപ്പം കല്‍വാക്കുളം വാടിക വീട്ടില്‍ റഷീദിനെ (53) യാണ് കോട്ടയം ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. എസ്.അമ്മിണിക്കുട്ടന്‍ അറസ്റ്റ് ചെയ്തത്. 32 വര്‍ഷം മുമ്പ് ബ്രൗണ്‍ഷുഗര്‍, ചരസ് തുടങ്ങിയ മയക്കുമരുന്നുകളുമായി അഞ്ച് മുംബൈ സ്വദേശികളെ പാലാ ടൂറിസ്റ്റ് ഹോമില്‍നിന്ന് പിടികൂടിയിരുന്നു. പാലാ പോലീസ് രജിസ്റ്റര്‍ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തുനടത്തിയ അന്വേഷണത്തില്‍ ആറാം പ്രതിയായ റഷീദ് പിടിയിലായി. തുടര്‍ന്ന് 1999-ല്‍ ജാമ്യം ലഭിച്ചശേഷം ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. മുംബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ അടുത്തിടെ എറണാകുളത്തുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് പിടിയിലായത്.
പിടികിട്ടാപ്പുള്ളികളെ അറസ്റ്റുചെയ്യുന്നതിനുള്ള നടപടികളുടെ ഭാഗമായി എസ്.ഐ.മാരായ ഷാജന്‍ മാത്യു, ഹരീഷ് കെ.തങ്കച്ചന്‍, എ.എസ്.ഐ. ഗിരീഷ് ബി., സി.പി.ഒ. മാരായ സുനിമോള്‍ രാജപ്പന്‍, പ്രമോദ് എസ്.കുമാര്‍, ജാഫര്‍ സി.റസാഖ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. തൊടുപുഴ എന്‍.ഡി.പി.എസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Content Highlights: accused in drug case arrested after 22 years
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..