അങ്കണവാടിയില്‍ കയറി കഞ്ഞിവെച്ച്‌ കുടിച്ച കള്ളന്‍ പിടിയില്‍, പോലീസിനോട് വെളിപ്പെടുത്തിയത് 'കദന കഥ'


ജോലിയും കൂലിയും ഇല്ലെന്നും വിശന്നുവലഞ്ഞപ്പോഴാണ് അങ്കണവാടിയില്‍ കയറി കഞ്ഞിയും ഓംലെറ്റുമുണ്ടാക്കി കഴിച്ചതെന്നുമായിരുന്നു വിജേഷ് പോലീസിനോട് പറഞ്ഞത്.

അങ്കണവാടിയിൽ വെള്ളിയാഴ്ച രാത്രി കതകും ജനലും പൊളിച്ച് അകത്തുകയറിയ സമൂഹവിരുദ്ധൻ ഭക്ഷണംകഴിച്ച പാത്രങ്ങൾ, പിടിയിലായ വിജേഷ്

കണ്ണൂര്‍: താവക്കരയിലെ അങ്കണവാടിയില്‍ അതിക്രമിച്ച് കടക്കുകയും ഭക്ഷണമുണ്ടാക്കി കഴിക്കുകയും ചെയ്ത കള്ളന്‍ ഒടുവില്‍ പിടിയില്‍. മട്ടന്നൂര്‍ സ്വദേശി നഞ്ചേടത്ത് വീട്ടില്‍ വിജേഷിനെയാണ് കണ്ണൂര്‍ സിറ്റി പോലീസ് ആണ് പിടിയിലായത്.

ജോലിയും കൂലിയും ഇല്ലെന്നും വിശന്നുവലഞ്ഞപ്പോഴാണ് അങ്കണവാടിയില്‍ കയറി കഞ്ഞിയും ഓംലെറ്റുമുണ്ടാക്കി കഴിച്ചതെന്നുമായിരുന്നു വിജേഷ് പോലീസിനോട് പറഞ്ഞത്. അരിയും പയറും പൂട്ടിവെച്ചതുകൊണ്ടാണ് അതിക്രമം നടത്തിയതെന്നും പ്രതി പോലീസിനോട് പറഞ്ഞു. വിജേഷിനെതിരെ പോലീസ് കേസെടുത്തു.താവക്കര വെസ്റ്റ് അങ്കണവാടിക്ക് നേരെയാണ് കഴിഞ്ഞദിവസം അതിക്രമം നടന്നത്. പൂട്ട് പൊളിച്ച് വാതില്‍ തുറന്ന് അകത്തുകയറിയായിരുന്നു അക്രമം. ജനല്‍ ചില്ല് തകര്‍ക്കുകയും കമ്പികള്‍ വളച്ച് പൊട്ടിക്കുകയും ചെയ്തിട്ടുണ്ട്. അങ്കണവാടിയുടെ അകത്തേക്ക് കയറുന്ന പടവുകളില്‍ പതിച്ച ടൈലുകള്‍ ചെങ്കല്ല് ഉപയോഗിച്ച് കുത്തിപ്പൊളിക്കുകയും ചെയ്തു.

അകത്തുകയറിയ പ്രതി ആഹാരസാധനങ്ങള്‍ എടുത്ത് കഞ്ഞിയും ഓംലറ്റും ഉണ്ടാക്കിക്കഴിക്കുകയുംചെയ്തു. ഇതേ അങ്കണവാടിക്കുനേരേ മൂന്നാംതവണയാണ് അക്രമം നടക്കുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 12-നും ഒക്ടോബര്‍ ആറിനും അക്രമം നടന്നിരുന്നു. ആദ്യ രണ്ടുതവണയും അകത്തുകയറിയ 'കള്ളന്‍' കഞ്ഞിവെച്ച് കഴിക്കുക മാത്രമാണ് ചെയ്തത്. ഇത്തവണയാണ് വ്യാപകമായ അക്രമം നടത്തിയത്.

Content Highlights: accused caught in kannur Thavakkara anganwadi attack case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented