തിരൂരങ്ങാടിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി അക്രമാസക്തനായി; പോലീസുകാരെ ചവിട്ടി


1 min read
Read later
Print
Share

Screengrab: Mathrubhumi News

മലപ്പുറം: വൈദ്യപരിശോധനയ്ക്കായി പോലീസ് ആശുപത്രിയിലെത്തിച്ച പ്രതി അക്രമാസക്തനായി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

പോലീസ് കസ്റ്റഡിയിലെടുത്ത ഫറോക്ക് സ്വദേശിയായ റഫീഖ് ആണ് ആശുപത്രിയില്‍ അക്രമാസക്തനാവുകയും പോലീസുകാരെ ചവിട്ടുകയും ചെയ്തത്.

ലഹരിമരുന്ന് ഉപയോഗിച്ച് അയല്‍ക്കാരന്റെ വീട് ആക്രമിച്ചെന്ന പരാതിയിലാണ് റഫീഖിനെ തേഞ്ഞിപ്പലം പോലീസ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച രാത്രി തന്നെ ഇയാളെ വൈദ്യപരിശോധനയ്ക്കായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ലഹരിയിലായിരുന്ന പ്രതി ആശുപത്രിയില്‍വെച്ച് അക്രമാസക്തനാവുകയും ബഹളമുണ്ടാക്കുകയുമായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ചവിട്ടുകയും ചെയ്തു. ഒടുവില്‍ തോര്‍ത്തുമുണ്ട് കൊണ്ട് കൈകള്‍ കെട്ടിയിട്ടശേഷമാണ് ഇയാളുടെ വൈദ്യപരിശോധന നടത്തിയത്.

Content Highlights: accused attacked policemen during medical test in tirurangadi taluk hospital

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
police

1 min

ദോശയ്ക്ക് ചമ്മന്തി ലഭിച്ചില്ല; പ്രകോപിതനായ യുവാവ് തട്ടുകട ജീവനക്കാരന്റെ മൂക്ക് കടിച്ചുമുറിച്ചു

Oct 3, 2023


us tennessee teacher

2 min

രഹസ്യകോഡ്, സ്‌നാപ്പ്ചാറ്റിൽ നഗ്നചിത്രം; 12-കാരനെ പീഡിപ്പിച്ച അധ്യാപിക വീണ്ടും അറസ്റ്റിൽ

Oct 3, 2023


rape

1 min

'അമ്മ വരുന്നതുവരെ പാര്‍ക്കിൽ ഇരിക്കും'; ലൈംഗികപീഡനം വെളിപ്പെടുത്തി പെണ്‍കുട്ടികൾ, പിതാവ് അറസ്റ്റിൽ

Oct 3, 2023


Most Commented