കമ്പോസ്റ്റ് ടാങ്കില്‍ ഇരുതലമൂരി പാമ്പിനെ വളര്‍ത്തി, ലക്ഷ്യം വില്‍പ്പന: പ്രതി ഫോറസ്റ്റിന്റെ പിടിയില്‍


പ്രതി ഷഫീർഖാൻ

തിരുവനന്തപുരം: വില്‍പ്പനയ്ക്കായി അനധികൃതമായി ഇരുതലമൂരി പാമ്പിനെ വളര്‍ത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍.

തെന്നൂര്‍ കൊച്ചുകരിക്കകം പാലത്തിനുസമീപം ഷഫീര്‍ഖാന്‍ (33) ആണ് അറസ്റ്റിലായത്. കൂട്ടുപ്രതികളായ മൂന്നുപേരുടെ പേരില്‍ പാലോട് റെയ്ഞ്ച് ഓഫീസര്‍ കേസെടുത്തു.

ഫോറസ്റ്റ് ഇന്റലിജന്‍സ് സെല്‍ റെയിഞ്ച് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടെത്തിയത്.

വന്യജീവി സംരക്ഷണ നിയമത്തിലുള്‍പ്പെട്ട ഇരുതലമൂരി പാമ്പിനെ കൈവശംവയ്ക്കുന്നതും വില്‍പ്പനനടത്തുന്നതും ശിക്ഷാര്‍ഹമാണ്. ഷഫീര്‍ഖാന്റെ വീടിനു സമീപമുള്ള കമ്പോസ്റ്റ് ടാങ്കിലാണ് പാമ്പിനെ വളര്‍ത്തിയിരുന്നത്. ഈ സംഘത്തിലുള്‍പ്പെട്ട കൊച്ചുകരിക്കകം ടി.പി.ഹൗസില്‍ ഷാംജീര്‍ (32), തെന്നൂര്‍ അന്‍സിയ മന്‍സിലില്‍ അന്‍സില്‍ (31), തെന്നൂര്‍ സൂര്യകാന്തി തടത്തരികത്തുവീട്ടില്‍ ഷാന്‍ (31) എന്നിവര്‍ ചേര്‍ന്നാണ് കടയ്ക്കലില്‍നിന്നു പാമ്പിനെ വിലയ്ക്കുവാങ്ങിയത്.

പാലോട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എസ്.രമ്യയുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഷിജു എസ്.വി.നായര്‍, ഫോറസ്റ്റ് ഓഫീസര്‍മാരായ വി.വിജു, കെ.ജി.അജയകുമാര്‍, ധന്യ ജി.ടി., രാജേഷ് ആര്‍. എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Content Highlights: snake, sale, arrest, forest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented