ഇഷ്ടപ്പെട്ട പെണ്‍കുട്ടി അടുപ്പം കാണിച്ചില്ല, അയല്‍വാസികളായ സ്ത്രീകള്‍ക്ക് യുവാവിന്റെ ക്രൂര മര്‍ദനം


വീട്ടില്‍ അതിക്രമിച്ചുകടന്ന പ്രതി ഗിരിജയെ മുടിക്കുകുത്തിപ്പിടിച്ച് വലിച്ചിഴയ്ക്കുകയും കല്ലുകൊണ്ടിടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പുറത്തിറങ്ങി അയല്‍വാസികളായ ശരണ്യയെയും ഇവരുടെ അമ്മായിയമ്മ സുശീലയെയും അയല്‍വാസിയായ സുധാമണിയെയും ഹെല്‍മെറ്റുകൊണ്ട് തലങ്ങും വിലങ്ങും മര്‍ദിച്ചതായും പറയുന്നു. 

അനുമോഹൻ

കൊല്ലം: വീടുകയറി സ്ത്രീകളെ ആക്രമിക്കുകയും ഹെല്‍മെറ്റുകൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പുനലൂര്‍ അഷ്ടമംഗലം മനുഭവനില്‍ അനു മോഹനാ(28)ണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം നാലോടെ അഷ്ടമംഗലത്താണ് സംഭവം.

അഷ്ടമംഗലം സ്വദേശികളും അയല്‍വാസികളുമായ ഗിരിജ, ശരണ്യ, സുശീല, സുധര്‍മ എന്നിവര്‍ക്കും അയല്‍വാസിയായ അനില്‍കുമാറിനുമാണ് മര്‍ദനമേറ്റത്. അനില്‍കുമാറിന്റെ കൈത്തണ്ടയില്‍ കടിയേറ്റതായും പറയുന്നു. ഇഷ്ടമുള്ള പെണ്‍കുട്ടി അടുപ്പംകാണിക്കാത്തതിന് അയല്‍വാസികളായ സ്ത്രീകളാണ് കാരണക്കാരെന്ന തെറ്റിദ്ധാരണയിലാണ് അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു.



വീട്ടില്‍ അതിക്രമിച്ചുകടന്ന പ്രതി ഗിരിജയെ മുടിക്കുകുത്തിപ്പിടിച്ച് വലിച്ചിഴയ്ക്കുകയും കല്ലുകൊണ്ടിടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പുറത്തിറങ്ങി അയല്‍വാസികളായ ശരണ്യയെയും ഇവരുടെ അമ്മായിയമ്മ സുശീലയെയും അയല്‍വാസിയായ സുധാമണിയെയും ഹെല്‍മെറ്റുകൊണ്ട് തലങ്ങും വിലങ്ങും മര്‍ദിച്ചതായും പറയുന്നു.

ഇവരുടെ നിലവിളികേട്ട് ഓടിയെത്തുമ്പോഴാണ് അനില്‍കുമാറിനും മര്‍ദനമേറ്റത്. മര്‍ദനമേറ്റവര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. ഇവര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പ്രതിയെ പോലീസ് അറസ്റ്റുചെയ്തത്.

ഇന്‍സ്‌പെക്ടര്‍ ടി.രാജേഷ്‌കുമാര്‍, എസ്.ഐ.മാരായ ഹരീഷ്, ജീസ് മാത്യു, രാജശേഖരന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Content Highlights: attack, women, accused, arrest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented