വാര്‍ത്ത വഴിത്തിരിവായി; വാഹനാപകടത്തില്‍ മരിച്ച  നിവേദിനായി സാക്ഷിപറയാന്‍ സീനയെത്തി


വിപിന്‍ സി വിജയന്‍ \മാതൃഭൂമി ന്യൂസ്

നിവേദിനെ ഇവര്‍ റോഡില്‍ നിന്നും മടിയിലേക്കെടുത്ത് കിടത്തി ഏറെ കഴിഞ്ഞിട്ടും കാറിലുള്ളവര്‍ അടുത്തേക്ക് വരാന്‍ തയ്യാറായില്ലെന്ന് പറയുന്നു സീന.

മരിച്ച നിവേദ്,അപകടത്തിന് സാക്ഷിയായ സീന

മേപ്പയ്യൂര്‍: രണ്ടരമാസത്തെ കാത്തിരിപ്പായിരുന്നു. മകന്റെ മരണത്തിന് ഉത്തരവാദികള്‍ ആരെന്നോ അപകടത്തിന് കാരണമായ വാഹനമേതെന്നോ അറിയാതെ ദുഃഖം മാത്രം ബാക്കിയായ കുടുംബം. കോഴിക്കോട് കീഴ്പ്പയ്യൂരില്‍ വാഹനാപകടത്തില്‍ മരിച്ച നിവേദിന്റെ കുടുംബത്തിന്റെ സങ്കടം മാതൃഭൂമി ന്യൂസ് പുറത്ത് കൊണ്ടുവന്നതോടെ ഒടുവില്‍ ആ അപകടത്തിന് സാക്ഷിയായ സീനയെന്ന സ്ത്രീ രംഗത്തെത്തിയിരിക്കുകയാണ്. അപ്രതീക്ഷിതമായി റോഡിലിറങ്ങേണ്ടി വന്നതും ഒടുവില്‍ ഒരപകടത്തിന് നേരിട്ട് സാക്ഷിയാകേണ്ടിയും വന്ന കുറ്റ്യാടി വടയം സ്വദേശിനി സീന.

പേരാമ്പ്രയില്‍ ഒരു വിവാഹ വീട്ടില്‍ പോവാന്‍ വടയത്തു നിന്നും യാത്രപോയതായിരുന്നു സീന. സമയം രാത്രി ഒമ്പതോടെയടുക്കും. ഭര്‍ത്തവിന് മൂത്രമൊഴിക്കണമെന്ന് പറഞ്ഞതോടെയാണ് പേരാമ്പ്രയിലെ റോഡിലേക്കിറങ്ങിയത്. പെട്ടന്നായിരുന്നു നിവേദ് ഇവരുടെ മുന്നിലേക്ക് വീണതും ഒരു കാര്‍ ഇടിച്ച് തെറിപ്പിച്ചതും.

നിവേദിനെ ഇവര്‍ റോഡില്‍ നിന്നും മടിയിലേക്കെടുത്ത് കിടത്തി ഏറെ കഴിഞ്ഞിട്ടും കാറിലുള്ളവര്‍ അടുത്തേക്ക് വരാന്‍ തയ്യാറായില്ലെന്ന് പറയുന്നു സീന. പലതവണ അവരെ കൈകാണിച്ച് വിളിച്ചിരുന്നു. പക്ഷെ ഇവര്‍ വണ്ടിയുമെടുത്ത് കടന്ന് കളയുകായാണ് ചെയ്തത്. പിന്നീട് മറ്റൊരു വണ്ടിയെത്തിയാണ് നിവേദിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

കാഴ്ചയില്‍ കാര്യമായി പരിക്കേറ്റതായി തോന്നിയിരുന്നിലെങ്കിലും മരിച്ചെന്ന് താന്‍ ഇപ്പോഴാണ് അറിഞ്ഞതെന്ന് പറയുന്നു സീന. രാത്രി ആയത് കൊണ്ട് വാഹനത്തിന്റെ നമ്പറൊന്നും വ്യക്തമായില്ലെങ്കിലും അറിയാവുന്ന വിവരങ്ങളൊക്കെ സീന പോലീസിനോട് പറഞ്ഞിട്ടുണ്ട്. കാര്‍ അമിത വേഗതയിലായിരുന്നുവെന്നും അപ്പോള്‍ തന്നെ ഇടിച്ച കാറെത്തി നിവേദിനെ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നവെന്നും സീന പറയുന്നു.

സീനയുടെ വെളിപ്പെടുത്തല്‍ കേസന്വേഷണത്തിന് ഏറെ ഗുണം ചെയ്യുമെന്ന കരുതലിലാണ് മേപ്പയ്യൂര്‍ പോലീസ്. ഇപ്പോള്‍ തന്നെ കാര്‍ സര്‍വീസ് സെന്റര്‍ കേന്ദ്രീകരിച്ചും സിസിടിവി കേന്ദ്രീകരിച്ചുമെല്ലാം പോലീസ് അ്‌ന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഉടന്‍ പ്രതികളെ പിടികൂടാനാവുമെന്ന കണക്ക് കൂട്ടലിലാണ് പോലീസുമുള്ളത്.

Content Highlights: accident in perambra vitness in police station


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented