താമരശ്ശേരിയില്‍ നിന്ന് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി വീട്ടില്‍ തിരിച്ചെത്തി


മോചിതനായ മുഹമ്മദ് അഷ്റഫ്

താമരശ്ശേരി: താമരശ്ശേരിയില്‍ നിന്ന് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി വീട്ടില്‍ തിരിച്ചെത്തി. ചൊവ്വാഴ്ച രാത്രിയാണ് അഷ്‌റഫ് വീട്ടില്‍ തിരിച്ചെത്തിയത്. താമരശ്ശേരി പോലീസ് അഷ്‌റഫിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ശനിയാഴ്ച രാത്രി പത്ത് മണിയാണ് അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയത്. രാത്രി മുക്കത്തെ സൂപ്പര്‍മാര്‍ക്കറ്റ് അടച്ച് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതിനിടെ താമരശ്ശേരി -മുക്കം റോഡില്‍ വെഴുപ്പൂര്‍ എല്‍.പി. സ്‌കൂളിന് സമീപംവെച്ച് കാറുകളിലെത്തിയ സംഘം സ്‌കൂട്ടര്‍ തടഞ്ഞ് അഷ്റഫിനെ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. സംഭവം കണ്ട ബൈക്ക് യാത്രക്കാരാണ് പൊലീസില്‍ വിവരമറിയിച്ചത്.



തട്ടിക്കൊണ്ടുപോകലിന് ഉപയോഗിച്ച രണ്ട് കാറുകള്‍ പിന്നീട് പോലീസ് കണ്ടെത്തിയിരുന്നു. കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ജൗഹറിനെ തിങ്കളാഴ്ച പോലീസ് പിടിയിലായിരുന്നു. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

മലപ്പുറം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോവലിന് പിന്നിലെന്നാണ് പോലീസിന് ലഭിച്ച വിവരം. അഷ്‌റഫിന്റെ ഒരു ബന്ധം വിദേശത്ത് ജോലി ചെയ്യുന്നുണ്ട്. ഇയാളുള്‍പ്പെട്ട സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചത് എന്നാണ് വിവരം.

Content Highlights: abducted trader returned to home in thamaraserry


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented