മരിച്ച അനിൽകുമാർ
കൊച്ചി: പള്ളുരുത്തിയില്‍ യുവാവിനെ കുത്തിക്കൊന്നു. പള്ളുരുത്തി സ്വദേശി അനില്‍കുമാറാണ് മരിച്ചത്. വീട്ടിലെ മാമോദീസ ചടങ്ങിനിടെയുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കൊല്ലപ്പെട്ട അനില്‍കുമാറും മാമോദീസ ചടങ്ങ് നടത്തിയ കുട്ടിയുടെ അമ്മയുടെ സഹാദരന്‍ ജിതിനും തമ്മില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇവര്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയും പിന്നീട് വീട്ടില്‍ നിന്നും പിരിഞ്ഞ് പോവുകയുമായിരുന്നു.
തുടര്‍ന്ന് പഞ്ചായത്ത് ഓഫീസിന് സമീപം ഇവര്‍ വീണ്ടും തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടയില്‍ അനില്‍കുമാറിന്റെ കാലിന് കുത്തേല്‍ക്കുകയും ഞരമ്പ് മുറിയുകയുമായിരുന്നു. തുടര്‍ന്ന് രക്തം നഷ്ടപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
സംഭവത്തില്‍ പള്ളുരുത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജിതിന്‍ നിലവില്‍ പോലീസ് കസ്റ്റഡിയിലാണെന്നാണ് ലഭ്യമാകുന്ന വിവരം. നിരവധി കേസുകളില്‍ പ്രതിയാണ് മരിച്ച അനില്‍കുമാര്‍.
Content Highlights: A young man was stabbed to death in Kochi Palluruthi


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..