അറിയില്ലെന്ന് പെണ്‍കുട്ടി, പ്രണയത്തിലെന്ന് പ്രതി; വയറ്റില്‍ കുത്താന്‍ ശ്രമിച്ചു, കൊണ്ടത് കൈയ്യില്‍


അഖിൽ, അഖിലിനെ പോലീസ് സ്‌റ്റേഷൻവളപ്പിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ

കറുകച്ചാല്‍: പോലീസ് സ്റ്റേഷന്‍ വളപ്പില്‍ പെണ്‍കുട്ടിയെ കത്രികകൊണ്ട് കുത്തി. മുന്‍ സുഹൃത്താണ് അക്രമം നടത്തിയത്. പാമ്പാടി കുറ്റിക്കല്‍ സ്വദേശിയായ പതിനേഴുകാരിയുടെ കൈയ്ക്ക് പരിക്കേറ്റു. വയറില്‍ കുത്താനുള്ള ശ്രമം തടയുമ്പോള്‍ കൈയില്‍ കുത്ത് കൊള്ളുകയായിരുന്നു. സംഭവത്തില്‍ പാമ്പാടി പൂതകുഴി ചീനികടുപ്പില്‍ അഖില്‍ സി.സുനിലി(21)നെ കറുകച്ചാല്‍ പോലീസ് അറസ്റ്റുചെയ്തു.

വ്യാഴാഴ്ച 11.10-ഓടെ കറുകച്ചാല്‍ പോലീസ് സ്റ്റേഷന്‍ വളപ്പിലായിരുന്നു സംഭവം. തന്നെ ശല്യപ്പെടുത്തിയതിനെ തുടര്‍ന്ന് അഖിലിനെതിരേ പരാതി നല്‍കാനായി പെണ്‍കുട്ടിയും സുഹൃത്തും പോലീസ് സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് അക്രമം. പിന്തുടര്‍ന്നെത്തിയ അഖില്‍ കൈയില്‍ കരുതിയ കത്രികകൊണ്ട് പെണ്‍കുട്ടിയെ കുത്തുകയായിരുന്നു.

ഇടതുകൈയുടെ തള്ളവിരലിനോട് ചേര്‍ന്നുള്ള ഭാഗത്താണ് കുത്തേറ്റത്. ഉടനെ സുഹൃത്തും പെണ്‍കുട്ടിയും ചേര്‍ന്ന് അഖിലിനെ പിടികൂടി വലിച്ചിഴച്ച് സ്റ്റേഷന് സമീപമെത്തിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ പോലീസ് അഖിലിനെ പിടികൂടി. രക്തം വാര്‍ന്നൊഴുകിയ പെണ്‍കുട്ടിയെ കറുകച്ചാലിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ കൈയില്‍ മൂന്ന് തുന്നലുണ്ട്. മുറിവ് സാരമുള്ളതല്ല.

പോലീസ് പറയുന്നത് ഇങ്ങനെ: പെണ്‍കുട്ടി അഖിലുമായി മുന്‍പ് അടുപ്പത്തിലായിരുന്നു. ഏതാനുംനാള്‍ മുമ്പ് ഇരുവരും അകന്നു. എങ്കിലും അഖില്‍ പിന്മാറാതെ കുട്ടിയെ പിന്തുടരുന്നത് പതിവായിരുന്നു. വ്യാഴാഴ്ച രാവിലെ പന്ത്രണ്ടാംമൈലില്‍നിന്ന് പെണ്‍കുട്ടി കറുകച്ചാലിലേക്കുള്ള ബസില്‍ കയറുന്നത് അഖില്‍ കണ്ടു. തുടര്‍ന്ന് ഇയാള്‍ ബൈക്കില്‍ പിന്തുടര്‍ന്ന് കറുകച്ചാലിലെത്തുകയായിരുന്നു. കറുകച്ചാല്‍ പോലീസ് സ്റ്റേഷന് മുന്നിലെ ഈ ഭാഗത്തുനിന്നാണ് അഖിലിനെ പോലീസ് പിടികൂടിയത്

ഉന്നം വെച്ചത് വയറിന് നേരേ...

സംഭവം കേട്ടറിഞ്ഞ ഞെട്ടലിലാണ് നാട്. പോലീസ് സ്റ്റേഷന്‍ വളപ്പില്‍നിന്നും പെണ്‍കുട്ടിയുടെ നിലവിളി കേട്ട് സമീപത്തെ വ്യാപാരികളും യാത്രക്കാരുമാണ് ആദ്യം ഓടിക്കൂടിയത്. ആരും സ്റ്റേഷന്‍ വളപ്പിലേക്ക് കയറാതെ പകച്ചുനിന്നു. വയറിന് നേരയുള്ള കുത്ത് തടയുന്നതിനിടയില്‍ ഇടതുകൈയുടെ വിരലുകളോട് ചേര്‍ന്ന ഭാഗത്താണ് കുത്തേറ്റത്. വീണ്ടും ആക്രമിക്കുന്നതിന് മുന്‍പ് പ്രാണരക്ഷാര്‍ഥം ഒപ്പമുണ്ടായിരുന്ന സുഹൃത്തും പെണ്‍കുട്ടിയും ചേര്‍ന്ന് അഖിലിനെ പിടിച്ചുനിര്‍ത്തി വലിച്ചിഴച്ച് പോലീസ് സ്റ്റേഷന്റെ മുറ്റത്തേക്ക് നീങ്ങി.

ഇവരുടെ നിലവിളികേട്ട് ഓടിയെത്തിയ പോലീസുകാരാണ് അഖിലിനെ പിടികൂടിയത്. അപ്പോഴേക്കും പെണ്‍കുട്ടിയുടെ കൈയില്‍നിന്നും രക്തം വാര്‍ന്നൊഴുകുകയായിരുന്നു. സുഹൃത്തിന്റെ ശരീരത്തിലും വസ്ത്രങ്ങളിലുമാകെ രക്തമായിരുന്നു. സ്റ്റേഷന്റെ മുറ്റത്ത് പാകിയ ടൈലിലും രക്തം ചിതറി. ഉടന്‍തന്നെ പോലീസ് ജീപ്പില്‍ പെണ്‍കുട്ടിയുമായി ആശുപത്രിയിലേക്ക്.

പോലീസിന്റെ ചോദ്യം ചെയ്യലില്‍ മൂവരും വ്യത്യസ്തമായ മറുപടിയാണ് ആദ്യം നല്‍കിയത്. തന്നെ കുത്തിയ അഖിലിനെ അറിയിലെന്ന് പെണ്‍കുട്ടി പറഞ്ഞെങ്കിലും ഏറെ നാളുകളായി തങ്ങള്‍ പ്രണയത്തിലായിരുന്നെന്നുമായിരുന്നു അഖിലിന്റെ മറുപടി. പോലീസ് വിളിച്ചറിയിച്ചപ്പോഴാണ് ബന്ധുക്കള്‍ വിവരമറിയുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇരുവരും തമ്മില്‍ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നെന്ന് അറിയുന്നത്. ഇത് അഖിലിന്റെ ബന്ധുക്കളും സ്ഥിരീകരിച്ചു. ഇതിനിടയിലാണ് അഖിലിനെ തെളിവെടുക്കാനായി സ്റ്റേഷന് പുറത്തിറക്കിയത്. ഒരു കൂസലുമില്ലാതെയാണ് ഇയാള്‍ കാര്യങ്ങള്‍ വിവരിച്ചതും.

നീറുന്ന ഓര്‍മയായി നിഥിനമോള്‍

സഹപാഠിയുടെ പ്രണയ കുടിപ്പകമൂലം കൊലക്കത്തിക്കിരയായി ജീവിതം പൊലിഞ്ഞ നിഥിനമോള്‍ ക്യാമ്പസിന്റെ നീറുന്ന ഓര്‍മയാണ്. പ്രണയത്തില്‍നിന്ന് അകലുന്നുവെന്ന സംശയത്തില്‍ സഹപാഠി കഴുത്തറുത്ത് കൊല്ലുകയായിരുന്നുവെന്നാണ് കേസ്. 2021 ഒക്ടോബര്‍ ഒന്നിനായിരുന്നു സംഭവം. പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ഥിനിയായിരുന്നു തലയോലപ്പറമ്പ് കളപ്പുരയ്ക്കല്‍ കെ.ബിന്ദുവിന്റെ മകള്‍ നിഥിനമോള്‍ (22).

സഹപാഠിയും കൂത്താട്ടുകുളം കോഴിപ്പിള്ളി ഉപ്പനായില്‍ പുത്തന്‍പുരയ്ക്കല്‍ അഭിഷേക് ബൈജു (20) ആയിരുന്നു കേരളത്തെ നടുക്കിയ കൊലപാതക കേസിലെ പ്രതി. നിഥിനയുടെ ഫെയ്‌സ് ബുക്കില്‍ മറ്റൊരു യുവാവിന്റെ ചിത്രം കണ്ടതിനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. കൊലപാതകത്തിന് ഏതാനുംദിവസം മുമ്പ് ഫോണ്‍ അഭിഷേക് കൊണ്ടുപോയി.

അവസാന സെമസ്റ്ററിന്റെ ആദ്യപരീക്ഷാ ദിനത്തിലായിരുന്നു ദുരന്തം. നിഥിന പരീക്ഷാഹാളില്‍ നിന്നിറങ്ങുന്നത് കാത്തിരുന്ന അഭിഷേക് വാക്കുതര്‍ക്കമുണ്ടാക്കുകയും കടന്നു പിടിക്കുകയുമായിരുന്നു. നിലത്തുവീണ നിഥിനയെ പിടിച്ചുനിര്‍ത്തി കത്തി ഉപയോഗിച്ച് കഴുത്ത് അറക്കുകയായിരുന്നെന്നാണ് കേസ്. പ്രതി വിചാരണത്തടവിലാണ്. കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയോഗിക്കുവാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്.

Content Highlights: A young man was arrested for stabbing a girl with scissors in Kottayam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented