മുളവടികൊണ്ട് അടിച്ചു, പൊതിരെ തല്ലി; യുവതിയെ നടുറോഡിലിട്ട് മര്‍ദിച്ച് നാല് യുവതികള്‍


Screengrab: twitter.com/DeepikaBhardwaj

ഇന്ദോര്‍: പിസ്സ ഷോപ്പ് ജീവനക്കാരിയെ നടുറോഡിലിട്ട് മര്‍ദിച്ച് നാലുയുവതികള്‍. മധ്യപ്രദേശിലെ ഇന്ദോറിലാണ് സംഭവം. യുവതിയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ഡൊമിനോസ് ജീവനക്കാരിയായ യുവതിയെയാണ് നാലംഗസംഘം പൊതിരെ തല്ലിയതെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. യുവതിയെ അക്രമികള്‍ മുളവടി കൊണ്ട് തല്ലുന്നതും മുടി പിടിച്ചുവലിക്കുന്നതും നിലത്തുവീണിട്ടും വീണ്ടും മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. യുവതി കരഞ്ഞുപറഞ്ഞിട്ടും നാലംഗസംഘം മര്‍ദനം തുടരുകയായിരുന്നു. ഒടുവില്‍ അക്രമികള്‍ക്കിടയില്‍നിന്ന് രക്ഷപ്പെട്ട് യുവതി സമീപത്തെ വീട്ടിലേക്ക് കയറിപ്പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

യുവതിയെ മര്‍ദിച്ചവര്‍ തന്നെയാണ് ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. നന്ദിനി യാദവ് എന്നാണ് മര്‍ദനമേറ്റ യുവതിയുടെ പേരെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ പോലീസ് പിന്നീട് കേസെടുത്തെങ്കിലും മര്‍ദനത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നാണ് പോലീസിന്റെ പ്രതികരണം.

Content Highlights: a woman brutally attacked by four women in indore video went viral

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented