മൃതദേഹം ജനലില്‍ ഇരുമ്പുതുടലില്‍ ബന്ധിച്ചനിലയില്‍, സമീപം മണ്ണെണ്ണക്കുപ്പി; ദുരൂഹത


മരിച്ച തരുണിന്റെ വീട്ടിൽ ഫൊറൻസിക് വിദഗ്‌ധർ പരിശോധന നടത്തുന്നു

രാജാക്കാട്: ചിന്നക്കനാല്‍ 301 കോളനിയില്‍ സ്വന്തം വീടിന്റെ ജനലില്‍ തുടലില്‍ ബന്ധിച്ചനിലയില്‍ കത്തിക്കരിഞ്ഞു കാണപ്പെട്ട തരുണിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. സ്വയം മരിച്ചതല്ലെന്നും അപായപ്പെടുത്തിയതാണെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഫൊറന്‍സിക് സംഘം തെളിവുകള്‍ ശേഖരിച്ചു.

വീടിന്റെ ജനലില്‍ ഇരുമ്പുതുടലില്‍ ബന്ധിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ സമയം തരുണിന്റെ അമ്മയായ സാറാമ്മ വസ്ത്രങ്ങള്‍ അലക്കുന്നതിനായി പോയിരുന്നതായാണ് പോലീസിനു ലഭിച്ച വിവരം. വീട്ടിലുള്ള മുത്തശ്ശി പ്രായാധിക്യത്താല്‍ അവശയാണ്. മുത്തശ്ശിക്ക് 301 കോളനിയില്‍ പതിച്ചുകിട്ടിയ സ്ഥലത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.എന്നാല്‍ ഈ വീട്ടില്‍ മറ്റൊരുവ്യക്തിയും താമസിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യംചെയ്തുവരുകയാണ്. ശനിയാഴ്ച ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലം സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചു. വീടിനുസമീപത്തുനിന്നു കണ്ടെത്തിയ മണ്ണെണ്ണക്കുപ്പി സംശയം വര്‍ധിപ്പിക്കുന്നുണ്ട്. ഈ വീട്ടിലോ അടുത്ത വീടുകളിലോ മണ്ണെണ്ണയില്ലെന്നാണ് മുന്‍ പട്ടികവര്‍ഗ പ്രൊമോട്ടര്‍ പറയുന്നത്. '

മാത്രമല്ല സംഭവംനടന്ന വീടിന് സമീപത്തെ ഏലത്തോട്ടത്തില്‍ ജോലിചെയ്തിരുന്ന തൊഴിലാളികള്‍ ആരും തന്നെ സംശയം ജനിപ്പിക്കുന്ന ശബ്ദമൊന്നും കേട്ടിട്ടില്ലെന്നും പറഞ്ഞു. പ്രദേശത്തെ മറ്റു വീടുകള്‍ സ്ഥിതിചെയ്യുന്നത് വളരെ ദൂരെയാണ്. സംഭവദിവസം രാവിലെ ഒന്‍പതു മണിയോടുകൂടി തരുണ്‍ അമിത വേഗത്തില്‍ സ്‌കൂട്ടര്‍ ഓടിച്ചുപോകുന്നതു കണ്ടതായി പ്രദേശവാസികള്‍ പറഞ്ഞു.

ഫൊറന്‍സിക് വിവരങ്ങളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ചുകഴിഞ്ഞാലെ സംഭവത്തില്‍ വ്യക്തത വരുത്താന്‍ കഴിയുകയുള്ളൂവെന്ന് ശാന്തന്‍പാറ പോലീസ് പറഞ്ഞു. മരിച്ച തരുണ്‍ ഹൃദ്‌രോഗബാധിതനായിരുന്നു. തരുണിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്കായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Content Highlights: A tribal youth's body was found chained and burnt, investigation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented