സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ മോഷ്ടിക്കാന്‍ കയറി; കള്ളനെ നാട്ടുകാര്‍ പിടികൂടി തല്ലിക്കൊന്നു


നാട്ടുകാരെത്തിയപ്പോള്‍ മൂന്ന് മോഷ്ടാക്കളും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പക്ഷേ അതിലൊരാള്‍ വഴിയിലെ കുഴിയില്‍ വീണുപോയി.

Representational Image

ചെന്നൈ: സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ കവര്‍ച്ചയ്‌ക്കെത്തിയയാളെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ രക്ഷപ്പെട്ടു. തിരുവള്ളൂര്‍ ജില്ലയിലെ ഗുമ്മിഡിപൂണ്ടിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. എണ്‍പതു പിന്നിട്ട വടുവമ്മാളും മക്കളായ ചെല്ലമ്മാളും ശാന്തിയും താമസിക്കുന്ന വീട്ടിലാണ് മൂന്നംഗ സംഘം മോഷ്ടിക്കാനെത്തിയത്. ശബ്ദംകേട്ടുണര്‍ന്ന വടുവമ്മാള്‍ മോഷ്ടാക്കളെ തടയാന്‍ ശ്രമിച്ചപ്പോള്‍ അക്രമത്തിനിരയായി. അപ്പോള്‍ ചെല്ലമ്മാളും ശാന്തിയും ശബ്ദമുയര്‍ത്തി.

നാട്ടുകാരെത്തിയപ്പോള്‍ മൂന്ന് മോഷ്ടാക്കളും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പക്ഷേ അതിലൊരാള്‍ വഴിയിലെ കുഴിയില്‍ വീണുപോയി. ഇയാളെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തു. പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റു രണ്ടുപേര്‍ രക്ഷപ്പെട്ടു.മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

Content Highlights: a thief killed by mob attack in tamilnadu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented