രമേഷ്
ഒറ്റപ്പാലം: സാമ്പത്തികക്രമക്കേട് ആരോപിക്കപ്പെട്ട കേസിൽ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള കോടതിയുത്തരവുമായി പോലീസ് സ്റ്റേഷനിലെത്തിയയാൾ മറ്റൊരു കേസിൽ അറസ്റ്റിൽ. മുൻ ബാങ്ക് മാനേജർ എറണാകുളം കാക്കനാട് ഐ.എം.ജി. ജങ്ഷൻ ഡിവൈൻ വില്ലേജിൽ ഫസ്റ്റ് അവന്യൂ ബൻസാരിയിൽ രമേഷ് വിശ്വനാഥനെയാണ് (56) ഒറ്റപ്പാലം പോലീസ് അറസ്റ്റുചെയ്തത്. സാമ്പത്തികത്തട്ടിപ്പ് നടത്തിയെന്ന് കാണിച്ച് ഒറ്റപ്പാലം സ്വദേശി സുരേഷ് ഉണ്ണിനായർ നൽകിയ പരാതിയിലാണ് അറസ്റ്റ്.
2018-2019 കാലത്ത് രമേഷ്, പൊതുമേഖലാബാങ്കിന്റെ ഒറ്റപ്പാലം ശാഖയിൽ മാനേജരായിരിക്കെയാണ് കേസിനാസ്പദമായ ആദ്യത്തെ സംഭവം നടന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെയും തിരിച്ചടവുകൾ ഉറപ്പുവരുത്താതെയും വായ്പകൾ നൽകി ബാങ്കിനെ വഞ്ചിച്ചുവെന്നാണ് പരാതി. 21.27 ലക്ഷം രൂപ ക്രമക്കേട് നടത്തിയെന്നും ആരോപിക്കപ്പെട്ടു. ഈ കേസിൽ രമേഷ് ഹൈക്കോടതിയെ സമീപിക്കുകയും അറസ്റ്റ് ചെയ്യരുതെന്ന ഇടക്കാല ഉത്തരവ് സമ്പാദിക്കുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറയുന്നു. ഈ ഉത്തരവുപ്രകാരം തിങ്കളാഴ്ച അന്വേഷണോദ്യോഗസ്ഥനുമുമ്പിൽ ഹാജരാകവേയാണ് സമാനമായ മറ്റൊരു കേസിൽ അറസ്റ്റിലായത്.
എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനത്തിന്റെ ചെയർമാനാണെന്നു പരിചയപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ഒറ്റപ്പാലം സ്വദേശി സുരേഷിന്റെ പരാതി. മുൻപരിചയം ഉപയോഗപ്പെടുത്തി 12 ശതമാനം പലിശ തരാമെന്ന് പറഞ്ഞ് കബളിപ്പിച്ചായിരുന്നു പണം തട്ടലെന്ന് പോലീസ് പറഞ്ഞു. എന്നാൽ, പിന്നീട് പണമോ പലിശയോ നൽകിയില്ല. കോടതിയിൽ ഹാജരാക്കിയ രമേഷിനെ ഉപാധികളോടെ ജാമ്യത്തിൽ വിട്ടതായി പോലീസ് അറിയിച്ചു.
Content Highlights: A person who came to the station with a court order to stop the arrest was arrested in another case
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..