പ്രതീകാത്മകചിത്രം
കണ്ണൂർ: മേനച്ചോടിയിൽ അമ്മക്കും രണ്ട് മക്കൾക്കും വെട്ടേറ്റു. സാരമായി പരിക്കേറ്റ മേനച്ചോടി വെള്ളുവ വീട്ടിൽ ശൈലജ(48), മക്കളായ അഭിജിത്(23), അഭിരാമി(18) എന്നിവരെ തലശേരി ഇന്ദിരാഗാന്ധി സഹകരണാസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
ശൈലജക്ക് കഴുത്തിലും അഭിജിത്തിന് തലയിലും അഭിരാമിക്ക് കൈക്കുമാണ് വെട്ടേറ്റത്. ശൈലജയുടെ ഭർത്താവ് പ്രഭാകരന് അക്രമത്തിൽ നിസാരമായി പരിക്കേറ്റു. പ്രദേശവാസിയായ നമ്പിക്കണ്ടി രാജൻ (50)എന്നയാളാണ് മൂവരെയും വെട്ടിപ്പരിക്കേല്പിച്ചത്. വഴിത്തർക്കമാണ് അക്രമണത്തിന് പിന്നിലെന്നാണ് വിവരം.
Content Highlights: A mother and her two children were seriously injured in Kannur


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..