അഭിഷേക് | Screengrab - mathrubhumi news
തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ ഇരുപത്തിരണ്ടുകാരന്‍ അറസ്റ്റില്‍. അന്നക്കര സ്വദേശി കുര്യക്കോട്ടു വീട്ടില്‍ അഭിഷേകിനെയാണ് കുന്ദംകുളം പോലീസ് അറസ്റ്റുചെയ്തത്. സാമൂഹികമാധ്യം വഴി ഇരുവരും പരിചയപ്പെട്ട് പ്രണയത്തിലാവുകയായിരുന്നു.
പിന്നീട് യുവാവ് ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ ബന്ധത്തില്‍നിന്ന് പെണ്‍കുട്ടി പിന്മാറി. വീട്ടില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങളെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി.
Content Highlights: a minor girl was sexually assaulted inside the house, the 22 year old man arrest
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..