മർദനമേറ്റ അരുൺരാജ്, മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും
പത്തനംതിട്ട: പന്തളത്ത് മധ്യവയസ്‌കന് നേരെ ക്രൂരമര്‍ദനം. കൈപ്പുഴ സ്വദേശി അരുണ്‍ രാജിനെയാണ് യുവാക്കള്‍ കൂട്ടംചേര്‍ന്ന് മര്‍ദിച്ചത്.
മാന്തുകപള്ളിക്ക് സമീപത്തെ കടയില്‍ നിന്നും ഭക്ഷണം വാങ്ങി പോകുന്നതിനിടെയായിരുന്നു സംഭവം. ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന അരുണ്‍ രാജിനെ യാത്രയ്ക്കിടെ ഒരാള്‍ അസഭ്യം പറഞ്ഞു.
ഇതു ചോദ്യം ചെയ്തതില്‍ പ്രകോപിതനായ യുവാവ് ഇദ്ദേഹത്തെ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തേക്ക് ബൈക്കിലെത്തിയ യുവാക്കളും അരുണ്‍ രാജിനെ മര്‍ദിച്ചു.
വിവരമറിഞ്ഞ സ്ഥലത്തെത്തിയ ബന്ധുക്കളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. മുഖത്തും തലയിലും നെഞ്ചിലും പരിക്കുണ്ട്.
Content Highlights: A middle-aged man was beaten up by youths in Pandalam


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..