ആശുപത്രിയിൽനിന്നുള്ള ദൃശ്യം | screengrab - Mathrubhumi news
വൈത്തിരി: വയനാട് വൈത്തിരി താലൂക്ക് ആശുപത്രിയിലെ ഒ.പിയില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ ആള്‍ക്കെതിരെ പോലീസ് കേസെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ആശുപത്രിയില്‍ എത്തിയ ആളാണ് ബഹളമുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്തത്.
ലക്കിടി സ്വദേശി വേലായുധന്‍ എന്നയാളാണ് ബഹളമുണ്ടാക്കിയത് എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ഒ.പി ചീട്ട് പോലുമെടുക്കാതെ വനിതാ ഡോക്ടര്‍ തന്നെ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ ബഹളം വയ്ക്കുകയായിരുന്നു. ഒടുവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ലേഡി ഡോക്ടര്‍ ഒ.പി നിര്‍ത്തി വച്ച് അവിടെ നിന്ന് മാറി നില്‍ക്കേണ്ടി വന്നു.
ഒ.പിയില്‍ നിന്നും പുറത്താക്കിയതോടെ ഇയാള്‍ ഭാര്യയോടൊപ്പം കാഷ്വാലിറ്റിയില്‍ നിന്നും ചികിത്സ തേടിയതായാണ് വിവരം. ഇയാളുടെ ദൃശ്യങ്ങളടക്കം ആശുപത്രി സൂപ്രണ്ട് നല്‍കിയ പരാതിയില്‍ വൈത്തിരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: A middle-aged man abuses hospital authorities after he arrived at the hospital drunk


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..