പ്രതീകാത്മക ചിത്രം/മാതൃഭൂമി
മരട്: നാടുകാണാന്‍ രാത്രിയില്‍ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറിയ യുവാക്കള്‍ നാട്ടുകാരെ ആശങ്കയിലാക്കി. ജല അതോറിറ്റിയുടെ കുണ്ടന്നൂരിലെ 60 അടി ഉയരമുള്ള പഴയ ശുദ്ധജല ടാങ്കിന് മുകളിലാണ് യുവാക്കള്‍ കയറിപ്പറ്റിയത്. 30 വര്‍ഷം മുന്‍പ് പണിത ടാങ്കിന് മുകളിലേക്കുള്ള ഇരുമ്പുഗോവണി തുരുമ്പിച്ചതിനാല്‍ അപായമുന്നറിയിപ്പ് വെച്ചിരുന്നു. ഇത് അവഗണിച്ചായിരുന്നു യുവാക്കളുടെ പരാക്രമം.
വെള്ളിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. ടാങ്കിനു മുകളില്‍ മൊബൈല്‍ വെളിച്ചത്തില്‍ മൂന്ന് യുവാക്കള്‍ നടക്കുന്നതുകണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. കൗണ്‍സിലര്‍മാരും സ്ഥലത്തെത്തി. നാട്ടുകാര്‍ കൂടിയതോടെ യുവാക്കള്‍ താഴെയിറങ്ങി.
ടാങ്കിനുമുകളില്‍ കയറിയത് നാടുകാണാനാണെന്നായിരുന്നു യുവാക്കളുടെ വിശദീകരണം. നാട്ടുകാരില്‍നിന്ന് കണക്കിനു ശകാരംകിട്ടിയ ഇവരെ പോലീസ് ബന്ധുക്കള്‍ക്ക് കൈമാറി. മാതാപിതാക്കള്‍ക്കൊപ്പം ശനിയാഴ്ച സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുമുണ്ട്.
Content Highlights: a gang hiked into old water tank in maradu eranakulam


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..