Photo: Pixabay
വലിയതുറ: കടംവാങ്ങിയ പണം അയല്‍വാസി തിരികെക്കൊടുക്കാന്‍ വൈകിയതുമായിയുണ്ടായ തര്‍ക്കത്തിനും അടിപിടിക്കുമിടെ ഒരു വയസ്സുകാരന് കസേരകൊണ്ട് തലയ്ക്കടിയേറ്റു. തലയോട്ടിക്ക് പൊട്ടലേറ്റ് ഗുരുതരാവസ്ഥയിലായ കുട്ടിയെ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
വലിയതുറ കറുപ്പായി റോഡ് സ്വദേശി സുജിത്തിനെ (33)പോലീസ് അറസ്റ്റുചയ്തു. പ്രതിയായ സുജിത്ത് സമീപവാസിക്ക് ഏറെനാള്‍ മുമ്പ് പണം കടംനല്‍കിയിരുന്നു. ഇതു തിരികെ ചോദിക്കാനെത്തിയ സുജിത്ത് അയല്‍വാസിയുമായി വാക്കുതര്‍ക്കത്തിലായി. തുടര്‍ന്ന് സുജിത് കുട്ടിയുടെ അച്ഛനുമായി അടിപിടിയുണ്ടായി. കസേരയെടുത്ത് ആക്രമിക്കുകയും കുട്ടിയുടെ തലയ്ക്കടിയേല്‍ക്കുകയുമായിരുന്നു. പത്ത് തുന്നലുണ്ടെന്ന് വലിയതുറ പോലീസ് പറഞ്ഞു.
സുജിത്തിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ അച്ഛന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. ശംഖുംമുഖം അസി. കമ്മിഷണര്‍ ഡി.കെ.പൃഥ്വിരാജ്, വലിയതുറ എസ്.എച്ച്.ഒ. ടി.സതികുമാര്‍, എസ്.ഐ.മാരായ അഭിലാഷ് മോഹന്‍, അലീന സൈറസ്, മണിലാല്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
Content Highlights: a dispute over borrowing money, one year old boy's skull was fractured in the blow
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..