മയക്കുമരുന്നിനായി ഉപയോഗിക്കുന്ന ഗുളികകളുമായി നഴ്‌സിങ് വിദ്യാര്‍ഥികളായ ദമ്പതികള്‍ പിടിയില്‍


പ്രജിൻ, ഭാര്യ ദർശന

തിരുവനന്തപുരം: മയക്കുമരുന്നിനായി ഉപയോഗിക്കുന്ന ഗുളികകളുമായി വിദ്യാര്‍ഥികളായ ദമ്പതികള്‍ പിടിയില്‍. ചിഴയിന്‍കീഴ് സ്വദേശി പ്രജിന്‍, ഭാര്യ ദര്‍ശന എസ് പിള്ള എന്നിവരാണ് പിടിയിലായത്. തിരുവന്തപുരം എക്‌സൈസ് സംഘമാണ് ഇവരെ പിടികൂടിയത്.

200 നൈട്രോ സെപാം ഗുളികകള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ് ദമ്പതികള്‍ പിടിയിലായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ഇവര്‍. 200 നൈട്രോ സെപാം ഗുളികള്‍ 109 ഗ്രാമോളം വരും. ഇത് വ്യാപകമായി ലഹരിക്കായി ഉപയോഗിക്കുന്ന മരുന്നാണ്. ഇത് കൈവശം എന്തിനാണ് വെച്ചതെന്ന് കൃത്യമായി മറുപടി പറയാന്‍ ഇരുവര്‍ക്കും ആയില്ല. കസ്റ്റഡിയിലെടുത്ത ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രജിന്‍, ഭാര്യ ദര്‍ശനയും അവസാന വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥികളാണ്. ദര്‍ശന കൊല്ലം സ്വദേശിയാണ്. മയക്കു ഗുളികള്‍ വില്‍ക്കാനായി എത്തിച്ചതാണോ സ്വയം ഉപയോഗിച്ചിരുന്നോ എന്നതടക്കം അന്വേഷിച്ച് വരികയാണ്.

Content Highlights: A couple who are nursing students were arrested with pills used for drugs


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented