പണം ഇരട്ടിപ്പെന്ന വാഗ്ദാനത്തില്‍ വീണു, 930 കോടിയുടെ തട്ടിപ്പ്; പ്രതികള്‍ക്ക് 27 വര്‍ഷം തടവ്


ആറുമാസത്തിനകം ആയിരം കോടിയോളം രൂപ സമാഹരിച്ച കമ്പനി പിന്നീടുവന്നവര്‍ക്ക് പണം ഇരട്ടിപ്പിച്ച് നല്‍കിയില്ല. പരാതി കുമിഞ്ഞതോടെ സ്ഥാപനം പൂട്ടി ഉടമകള്‍ സ്ഥലംവിട്ടു. 58,571 പേരാണ് തട്ടിപ്പിനിരയായി കേസ് നല്‍കിയത്.

കമലവള്ളി, മോഹൻരാജ്

കോയമ്പത്തൂര്‍: പണമിരട്ടിപ്പ് വാഗ്ദാനം നല്‍കി 930 കോടി രൂപ കബളിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 27 വര്‍ഷം തടവ്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യംചെയ്യുന്ന തമിഴ്‌നാട് പ്രൊട്ടക്ഷന്‍ ഓഫ് ഇന്‍ട്രസ്റ്റ്‌സ് ഓഫ് ഡെപ്പോസിറ്റേഴ്‌സ് (ടി.എന്‍.പി.ഐ.ഡി.) കോടതിയാണ് ശിക്ഷ വിധിച്ചത്.

തിരുപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ട്രേഡിങ് കമ്പനിയുടെ ഉടമ മോഹന്‍രാജ്, അക്കൗണ്ടന്റ് കമലവള്ളി എന്നിവര്‍ക്കാണ് 27 വര്‍ഷം കഠിനതടവും 171.74 കോടി പിഴയും ലഭിച്ചത്.ശിക്ഷ ഏകകാലത്തില്‍ അനുഭവിക്കാമെന്ന് കോടതി അറിയിച്ചതോടെ 10 വര്‍ഷം കഠിനതടവായി ചുരുങ്ങി.

2009-ല്‍ ആരംഭിച്ച പാസി ട്രേഡിങ് കമ്പനിയില്‍ ലക്ഷങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്ക് പണമിരട്ടിപ്പും ആളെ ചേര്‍ക്കുന്നവര്‍ക്ക് കമ്മിഷനും നല്‍കുമെന്ന് പരസ്യം കണ്ടാണ് ഇടപാടുകാര്‍ ചേര്‍ന്നത്.

ആറുമാസത്തിനകം ആയിരം കോടിയോളം രൂപ സമാഹരിച്ച കമ്പനി പിന്നീടുവന്നവര്‍ക്ക് പണം ഇരട്ടിപ്പിച്ച് നല്‍കിയില്ല. പരാതി കുമിഞ്ഞതോടെ സ്ഥാപനം പൂട്ടി ഉടമകള്‍ സ്ഥലംവിട്ടു. 58,571 പേരാണ് തട്ടിപ്പിനിരയായി കേസ് നല്‍കിയത്.

സി.ബി.ഐ. അന്വേഷിച്ച കേസില്‍ 2013 ഫെബ്രുവരി 27-ന് കുറ്റപത്രം സമര്‍പ്പിച്ചു. തുടര്‍ന്ന്, ഒമ്പതുവര്‍ഷമായി വിചാരണ നടന്നുവരികയായിരുന്നു. ഇതിനിടെ, പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. കേസിലെ രണ്ടാംപ്രതി കതിരവന്‍ വിചാരണക്കിടെ മരിച്ചു.

ഇടപാടുകാര്‍ക്ക് പണം തിരികെ നല്‍കാമെന്ന് അറിയിച്ച് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സി.ബി.ഐ. എതിര്‍ത്തതോടെ വിചാരണ നടപടികള്‍ തുടര്‍ന്നു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 10-ന് സി.ബി.ഐ. അഭിഭാഷകന്‍ കോടതി ഉത്തരവ് എത്തിച്ചതോടെ 22-ന് വിധി പ്രഖ്യാപിക്കുമെന്ന് ജഡ്ജി രവി അറിയിച്ചു. ഒന്നാംപ്രതി പണം തിരികെ നല്‍കാമെന്ന് വീണ്ടും അറിയിച്ചതോടെ തീര്‍പ്പ് 26-ലേക്ക് മാറ്റി. ട്രേഡിങ് കമ്പനിയില്‍ ഡെപ്പോസിറ്റ് ചെയ്തവര്‍ക്ക് പണം നല്‍കാത്തതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച ശിക്ഷ വിധിക്കുകയുംചെയ്തു.


Content Highlights: 930 crore money fraud case in tamilnadu pasi trading fraud


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented