ചേസ്, വട്ടംവയ്ക്കല്‍, ഓട്ടം; കോട്ടയത്ത് 92 കിലോ കഞ്ചാവ് കടത്തിയ പ്രതികളെ പിടികൂടിയത് അതിസാഹസികമായി


കഞ്ചാവുപൊതികൾ കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പരിശോധിക്കുന്നു, കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാർ

തലയോലപ്പറമ്പ്: തലയോലപ്പറമ്പില്‍നിന്ന് പോലീസ് കഞ്ചാവ് പിടികൂടിയത് അതിസാഹസികമായി. പല വഴികളിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ഓടിച്ചിട്ടാണ് പിടിച്ചത്. ജില്ലയിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയ്ക്കാണ് ഞായറാഴ്ച തലയോലപ്പറമ്പുകാര്‍ സാക്ഷ്യംവഹിച്ചത്. 92.34 കിലോയാണ് പിടികൂടിയത്. ആന്ധ്രാപ്രദേശില്‍നിന്നും ബെംഗളൂരുവില്‍ കൊണ്ടുവന്ന കഞ്ചാവ് രഞ്ജിത്തിന്റെ സുഹൃത്തായ അതിരമ്പുഴ സ്വദേശിയുടെ താമസസ്ഥത്തുവെച്ചാണ് രണ്ട് കിലോയധികം വരുന്ന 45 പായ്ക്കറ്റുകളാക്കിയത്.

അഴിഞ്ഞുപോകാതിരിക്കാന്‍ പാക്കിങ് ടേപ്പ് ഉപയോഗിച്ച് ഭദ്രമായി പൊതിഞ്ഞു. തുടര്‍ന്ന് നാല് പ്ലാസ്റ്റിക് ചാക്കുകളിലാക്കി കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച് കേരളത്തിലേക്ക് കടത്തുകയായിരുന്നു.



ചേസ്, വട്ടംവയ്ക്കല്‍, ഓട്ടം, പിടിത്തം...

എറണാകുളം വഴി കോട്ടയത്തേക്ക് എത്തിക്കുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായത്. നീര്‍പ്പാറയില്‍ എത്തിയപ്പോള്‍ കാറിന് പോലീസ് കൈകാണിച്ചെങ്കിലും നിര്‍ത്തിയില്ല. വെട്ടിക്കാട്ടുമുക്ക് പാലത്തില്‍ പോലീസ് റോഡ് ബ്ലോക്ക് ചെയ്തു കാര്‍ തടഞ്ഞു. പോലീസ് വാഹനങ്ങള്‍ക്ക് ഇടയിലുള്ള വിടവിലൂടെ കാറുമായി പ്രതികള്‍ കുതിച്ചു. ഇതിനിടെ വെട്ടിക്കാട്ടുമുക്കിനും തലയോലപ്പറമ്പിനും ഇടയിലുള്ള റോഡ് പോലീസ് ബ്ലോക്ക് ചെയ്തു. കൊങ്ങിണിമുക്കില്‍ എത്തിയപ്പോള്‍ മറ്റൊരു പോലീസ് വാഹനം വിലങ്ങിനെ വെച്ച് കാര്‍ നിര്‍ത്തിച്ചു. വാഹനത്തില്‍ നിന്നു ഇറങ്ങി സമീപത്തെ കൈതത്തോട്ടത്തിലേക്ക് പ്രതികള്‍ ഓടി. പതിവില്ലാതെ പോലീസ് രണ്ട് പേരെ ഓടിക്കുന്നതുകണ്ട് നാട്ടുകാരും ആകാംക്ഷരായി. തുടര്‍ന്ന് സാഹസികമായി പ്രതികളെ പിടികൂടി.

ആകാംക്ഷയോടെ നാട്ടുകാര്‍

തലയോലപ്പറമ്പില്‍ 92.34 കിലോ കഞ്ചാവുമായി പ്രതികള്‍ പിടിയിലായെന്ന വാര്‍ത്ത കാട്ടുതീപോലെയാണ് പടര്‍ന്നത്. സംഭവം അറിഞ്ഞ് ഒട്ടേറെപേരാണ് വെട്ടിക്കാട്ടുമുക്ക് കൊങ്ങിണിമുക്കിലേക്ക് എത്തിയത്. പോലീസ് ഉദ്യോഗസ്ഥര്‍ കഞ്ചാവ് പൊതികള്‍ ഓരോന്നായി അഴിച്ചപ്പോള്‍ ആകാംക്ഷയോടെയാണ് നാട്ടുകാര്‍ നോക്കിനിന്നത്.

ചിലര്‍ ആദ്യമായാണ് കഞ്ചാവ് കാണുന്നത് തന്നെ. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ചിലര്‍ തിരക്കുകൂട്ടി. ഗതാഗതക്കുരുക്കുണ്ടായതിനെ തുടര്‍ന്ന് പോലീസ് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി.

ഏറ്റവും വലുത്...

ജില്ലയിലെ ഏറ്റവും വലിയ കഞ്ചാവുവേട്ടയാണ് ഞായറാഴ്ച രാവിലെ തലയോലപ്പറമ്പില്‍ നടന്നത്. 92.34 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവമുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ഇതിനു മുമ്പ് കുറുപ്പന്തറയില്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 60 കിലോ കഞ്ചാവ് പോലീസ് പിടികൂടിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഏറ്റുമാനൂര്‍, തലയാഴം സ്വദേശികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോട്ടയത്തെ ഗുണ്ടകള്‍ക്കായാണ് ഇവര്‍ കഞ്ചാവ് എത്തിച്ചത്.

Content Highlights: 92 kilogram ganga seized in kottayam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented