പെയിന്റ് കമ്പനിയിലെ ഭൂഗര്‍ഭ അറയ്ക്കുള്ളില്‍ 8500 ലിറ്റര്‍ സ്പിരിറ്റ്; പിടിച്ചെടുത്ത് എക്‌സൈസ്


Screengrab: Mathrubhumi News

ആലുവ: എടയാറിലെ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പെയിന്റ് കമ്പനിയില്‍നിന്ന് 8500 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. കമ്പനിയിലെ ഭൂഗര്‍ഭ അറയില്‍ 200-ലധികം കന്നാസുകളിലായി രഹസ്യമായി സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് എക്‌സൈസ് അധികൃതര്‍ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. അതേസമയം, സ്ഥാപനത്തിന്റെ ഉടമയായ കലൂര്‍ സ്വദേശി കുര്യനാണ് സ്പിരിറ്റ് കടത്തിലെ പ്രധാനിയെന്നും ഇയാള്‍ ഒളിവിലാണെന്നും എക്‌സൈസ് പറഞ്ഞു. ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്.

പെയിന്റ് നിര്‍മാണത്തിന്റെ മറവിലാണ് എടയാറിലെ കമ്പനിയിലേക്ക് വ്യാപകമായി സ്പിരിറ്റ് കടത്തിയിരുന്നത്. ഗോവയില്‍നിന്നാണ് ഇവിടേക്ക് സ്പിരിറ്റ് എത്തിച്ചതെന്നും എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്.

നേരത്തെ എറണാകുളം, ഇടുക്കി ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള സ്പിരിറ്റ് ലോബിയെക്കുറിച്ച് എക്‌സൈസ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ സ്പിരിറ്റ് കടത്തിന്റെ ഉറവിടം കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് എറണാകുളത്തുനിന്ന് ഒരു വാഹനത്തില്‍ ഇടുക്കിയിലേക്ക് സ്പിരിറ്റ് കടത്തുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് ആലുവയില്‍വെച്ച് ഈ വാഹനം എക്‌സൈസ് പിടികൂടുകയും ആയിരം ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുക്കുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് എടയാറിലെ സ്പിരിറ്റ് ശേഖരത്തെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് എക്‌സൈസ് സംഘം പെയിന്റ് കമ്പനിയിലെത്തി പരിശോധന നടത്തുകയായിരുന്നു.

ജില്ലയിലെ വിവിധ കള്ളുഷാപ്പുകളിലേക്കടക്കം ഇവിടെനിന്ന് സ്പിരിറ്റ് കടത്തിയിരുന്നതായാണ് എക്‌സൈസിന്റെ സംശയം. പെയിന്റ് കമ്പനിയില്‍നിന്ന് ചില വിദേശമദ്യ ബ്രാന്‍ഡുകളുടെ സ്റ്റിക്കറുകളും കണ്ടെടുത്തിട്ടുണ്ട്. സ്പിരിറ്റ് ഉപയോഗിച്ച് കമ്പനിയില്‍ വ്യാജ മദ്യനിര്‍മാണം നടന്നിരുന്നതായും എക്‌സൈസ് സംശയിക്കുന്നു.


Content Highlights: 8500 litre spirit seized in edayar aluva


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented