ആനക്കൊമ്പ് വില്‍പ്പനക്കിടെ മലയാളികള്‍ ഉള്‍പ്പെടെ 8 പേര്‍ അറസ്റ്റില്‍; പിടികൂടിയത് വ്യാജ കൊമ്പുകള്‍


ജി.വിജയ ഭാസ്കർ

ആനകൊമ്പുകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായവർ

കൊടൈക്കനാല്‍: കൊടൈക്കനാല്‍ പെരുമാള്‍ മലയടുത്തുള്ള പാലമല ഭാഗത്ത് ആനക്കൊമ്പുകള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ എട്ട് പേരെ വനപാലകര്‍ പിടികൂടി. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇവരില്‍ നിന്നും മൂന്ന് കൊമ്പുകള്‍, നാടന്‍ തോക്ക്, കേരള, തമിഴ്‌നാട് രജിസ്‌ട്രേഷന്‍ കാറുകള്‍ എന്നിവ പിടിച്ചെടുത്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വലിപ്പമുള്ള രണ്ട് കൊമ്പുകളും വ്യാജമാണെന്നും ചെറിയ കഷ്ണം കൊമ്പ് കാണിച്ച് കബളിപ്പിക്കുകയായിരുന്നെന്നും വ്യക്തമായി.

പാലമലയിലെ സ്വകാര്യ ലോഡ്ജില്‍ നിന്ന് വില്‍പ്പന നടത്തുന്നതിനിടെ തൃശൂര്‍ സ്വദേശി സിബിന്‍ തോമസ് (26), മലപ്പുറം സ്വദേശി അബ്ദുല്‍ റഷീദ്(47), കാരകുടി സ്വദേശി രാജ്കുമാര്‍(29), വത്തലകുണ്ട് സ്വദേശി പ്രഭാകരന്‍ (40), പെരുമാള്‍ മല സ്വദേശി ജോസഫ് സേവ്യര്‍ (40), മധുര തനക്കന്‍കുളം സ്വദേശി ചന്ദ്രന്‍ (40) പ്രകാശ് (24), പഴനി പാലാര്‍ ഡാം സ്വദേശി അയ്യപ്പന്‍ (56) എന്നിവരെയാണ് പിടികൂടിയത്. പ്രദേശവാസിയായ ചാര്‍ലസ് രക്ഷപ്പെട്ടു.

കേരള രജിസ്‌ട്രേഷനുള്ള കാര്‍ ഗ്രാമത്തിലേക്ക് തുടര്‍ച്ചയായി പോയതാണ് വനംവകുപ്പ് ഇന്റലിജന്‍സിന് സംശയത്തിനിടയാക്കിയത്. മധുരയില്‍ നിന്ന് കാറില്‍ എത്തിയവരാണ് കൊമ്പുകള്‍ കൊണ്ടുവന്നത്. മലയാളികളായ ഇരുവരും കൊമ്പുകള്‍ വാങ്ങാന്‍ എത്തിയവരാണെന്ന് വനപാലകര്‍ അറിയിച്ചു. വനപാലകര്‍ പറഞ്ഞപ്പോഴാണ് തങ്ങള്‍ വാങ്ങാന്‍ എത്തിയത് വ്യാജ കൊമ്പാണെന്ന് ഇവര്‍ അറിഞ്ഞത്.

തോക്കും ആനക്കൊമ്പ് ഭാഗങ്ങളും കൈവശം വെച്ചതിനും കബളിപ്പിക്കാന്‍ ശ്രമിച്ചതിനും പോലീസും വനംവകുപ്പും കേസെടുക്കും. പ്രതികളെ കൂടുതല്‍ ചോദ്യംചെയ്യേണ്ടതുണ്ടെന്ന് ഡി. എഫ്. ഒ. ദിലീപ് പറഞ്ഞു.

Content Highlights: 8 people arrested while trying to sell ivory

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022

Most Commented