7 കിലോ സ്വര്‍ണവുമായി ഗര്‍ഭിണിയും ഭര്‍ത്താവും പിടിയില്‍; കടത്തിയത് അടിവസ്ത്രത്തിലും സോക്‌സിലും


അബ്ദുസമദ്, ഭാര്യ സഫ്‌ന | Screengrab: മാതൃഭൂമി ന്യൂസ്

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വന്‍ സ്വര്‍ണവേട്ട. ദമ്പതികളില്‍ നിന്ന് ഏഴ് കിലോയിലധികം സ്വര്‍ണം പിടികൂടി. പെരിന്തല്‍മണ്ണ അമ്മിനിക്കാട് സ്വദേശി അബ്ദുസമദ്, ഭാര്യ സഫ്‌ന എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സഫ്‌ന അഞ്ച് മാസം ഗര്‍ഭിണിയാണ്. ശരീരത്തിലും അടിവസ്ത്രത്തിലും സോക്‌സിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം പിടികൂടിയത്. അബ്ദുസമദ് 3672 ഗ്രാം സ്വര്‍ണവും സഫ്‌ന 3642 ഗ്രാം സ്വര്‍ണ മിശ്രിതവുമാണ് കടത്തിയത്.

അടുത്തിടെ കസ്റ്റംസ് നടത്തിയ ഏറ്റവും വലിയ സ്വര്‍ണ വേട്ടകളിലൊന്നാണ് ഇത്. ദമ്പതികളാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് എന്ന പ്രത്യേകതയുമുണ്ട്. മൂന്നേകാല്‍ കോടി രൂപയുടെ മൂല്യമാണ് കടത്തിയ സ്വര്‍ണത്തിനുള്ളത്. 1.65 കോടി രൂപയുടെ സ്വര്‍ണമാണ് അബ്ദുസമദില്‍ നിന്ന് പിടികൂടിയത്. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്.

വെള്ളിയാഴ്ച 6.26 കിലോഗ്രാം സ്വര്‍ണം ആറ് യാത്രക്കാരില്‍ നിന്ന് ഡി.ആര്‍.ഐ പിടികൂടിയിരുന്നു. ജിദ്ദയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലായിരുന്നു ഇവര്‍ എത്തിയത്. മൂന്നേകാല്‍ കോടി രൂപ മൂല്യമുള്ള സ്വര്‍ണമാണ് കടത്തിയത്. ആറ് പേരും ഒരു സംഘത്തില്‍പ്പെട്ടവരാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെ ഡി.ആര്‍.ഐക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുന്നതിനിടെയാണ് കോടികളുടെ സ്വര്‍ണം പിടികൂടിയത്.

Content Highlights: 7 kg gold caught from pregnant lady and husband

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


kn balagopal

1 min

'സ്വാഭാവികമായി കുറഞ്ഞതല്ല, സംസ്ഥാനം കുറച്ചതുതന്നെയാണ്'; ഇന്ധനവിലയില്‍ കെ. എന്‍. ബാലഗോപാല്‍

May 22, 2022

More from this section




Most Commented