നാലുദിവസത്തിൽ കേരളത്തില്‍ 652 ലഹരിക്കേസുകൾ,നിലമ്പൂരില്‍ പിടിയിലായവര്‍ കടത്തിയത് ജോലിക്കാരുടെ പേരില്‍


കഞ്ചാവ്, എം.ഡി.എം.എ., വായിൽവെക്കുമ്പോൾ ലഹരികിട്ടുന്ന സ്റ്റിക്കർ, ഹാഷിഷ്, സ്‌പിരിറ്റ് തുടങ്ങിയവ പിടികൂടിയ സംഭവങ്ങളിലാണ് കേസ്.

അസ്‌ലമുദ്ദീൻ ഭാര്യ ഷിഫ്‌ന, മുഹമ്മദ് സാദത്ത്, കമറുദ്ദീൻ

കാളികാവ് : സെപ്റ്റംബർ അഞ്ചുമുതൽ എട്ടുവരെ കേരളത്തിൽ പിടികൂടിയത് ഒന്നരക്കിലോ എം.ഡി.എം.എ. ഇത്രയും ദിവസത്തിനുള്ളിൽ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് 652 കേസുകളും രജിസ്റ്റർചെയ്തു.

കഞ്ചാവ്, എം.ഡി.എം.എ., വായിൽവെക്കുമ്പോൾ ലഹരികിട്ടുന്ന സ്റ്റിക്കർ, ഹാഷിഷ്, സ്‌പിരിറ്റ് തുടങ്ങിയവ പിടികൂടിയ സംഭവങ്ങളിലാണ് കേസ്. 775 കിലോഗ്രാം കഞ്ചാവ്, 490 ലിറ്റർ സ്‌പിരിറ്റ് തുടങ്ങിയവ പിടിച്ചെടുത്തവയിൽപ്പെടുന്നു.

ഇതിന്റെ പതിൻമടങ്ങാണ് പിടിക്കപ്പെടാത്തതെന്ന് ലഹരിവേട്ടയ്ക്ക് നിയോഗിക്കപ്പെട്ടവർ പറയുന്നു. വിദ്യാർഥികളടക്കമുള്ള കൗമാരപ്രായക്കാരാണ് ലഹരി ഉപയോഗിക്കുന്നവരിൽ മുൻപന്തിയിലുള്ളത്. ഉപയോഗിച്ചാലും പെട്ടെന്ന് തിരിച്ചറിയില്ലെന്നതുകൊണ്ടാണ് കൗമാരക്കാർ സ്റ്റിക്കർ, എം.ഡി.എം.എ. തുടങ്ങിയവയിലേക്കു തിരിഞ്ഞത്.

പെട്ടെന്ന് പണമുണ്ടാക്കാമെന്നതിനാൽ കൂടുതൽപേർ ലഹരിക്കടത്തിലേക്കു തിരിയുന്നു. ഉപഭോക്താക്കൾതന്നെ പുതിയ ആളുകളെ കണ്ടെത്തി ചില്ലറവിൽപ്പന നടത്തി പണം കണ്ടെത്തുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്ന് ബസുകളിലും ട്രെയിനുകളിലും യാത്രയ്ക്കൊപ്പം കടത്തുന്ന ലഹരിവസ്തുക്കൾ അതിർത്തിയിൽ പിടികൂടുക പ്രയാസമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

ദമ്പതിമാരടക്കം നാലുപേർ പിടിയിൽ

നിലമ്പൂർ : മാരക ലഹരിവസ്തുവായ എം.ഡി.എം.എ.യുമായി ദമ്പതിമാരടക്കം നാലുപേരെ എക്സൈസ് അധികൃതർ പിടികൂടി. മഞ്ചേരി കാരക്കുന്ന് പുലത്ത് കൊല്ലപ്പറമ്പിൽ വീട്ടിൽ അസ്‌ലമുദ്ദീൻ (31), ഭാര്യ ഷിഫ്‌ന (27), കാവനൂർ അത്താണിക്കൽ മുഹമ്മദ് സാദത്ത് (29), വഴിക്കടവ് നരിക്കോട്ടുമ്മൽ വീട്ടിൽ കമറുദ്ദീൻ (36) എന്നിവരാണ് പിടിയിലായത്. ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡും മലപ്പുറം ഐ.ബി.യും നിലമ്പൂർ, കാളികാവ് റേഞ്ച്, വഴിക്കടവ് ചെക്ക്‌പോസ്റ്റ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിൽ വഴിക്കടവ് ചെക്ക്‌പോസ്റ്റിൽ വെച്ചാണ് 75 ഗ്രാം എം.ഡി.എം.എ. പിടികൂടിയത്.

മൂന്നു വാഹനങ്ങളിലായാണ് 75 ഗ്രാം എം.ഡി.എം.എ.യുമായി ദമ്പതിമാരുൾപ്പെടെ നാലുപേർ യാത്രചെയ്തിരുന്നത്. കുടുംബസമേതം ബെംഗളൂരുവിൽ പോയി എം.ഡി.എം.എ. വാങ്ങി മൂന്നു വാഹനങ്ങളിലായി വഴിക്കടവ് എക്സൈസ് ചെക്ക്പോസ്റ്റിലൂടെ കടത്താൻ ശ്രമിക്കുമ്പോഴാണ് പ്രതികളെ നിലമ്പൂർ റെയ്ഞ്ച് ഇൻസ്‌പെക്ടർ സി. സന്തോഷ് അറസ്റ്റുചെയ്തത്.

എക്സൈസ് ക്രൈംബ്രാഞ്ച് സി.ഐ. ആർ.എൽ. ബൈജു, എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡ് അംഗങ്ങളായ മലപ്പുറം ഐ.ബി. ഇൻസ്‌പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖ്, ഇൻസ്‌പെക്ടർ ടി. ഷിജുമോൻ, പി.ഒ. ഷിബു ശങ്കർ, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽദാസ്, അരുൺകുമാർ, തൃശ്ശൂർ ഐ.ബി. ഇൻസ്‌പെക്ടർ മനോജ്കുമാർ, പ്രിവന്റീവ് ഓഫീസർമാരായ ശങ്കരനാരായണൻ, പ്രശാന്ത്, അശോക് തുടങ്ങിയവർ നടത്തിയ അന്വേഷണത്തിലാണ് ലഹരി കടത്തുന്ന സംഘത്തെ പിടികൂടാനായത്.

ദമ്പതിമാരുടെ ഗൂഡല്ലൂരിലെ തോട്ടത്തിൽനിന്ന് ജോലിക്കാരെയുംകൂട്ടി നാട്ടിലേക്കുവരുന്നു എന്ന വ്യാജേനയാണ് ഇവർ ജീപ്പിലും ബൈക്കുകളിലുമായി മയക്കുമരുന്ന് കടത്താൻ പദ്ധതി തയ്യാറാക്കിയിരുന്നത്. എം.ഡി.എം.എ. കടത്തിക്കൊണ്ടുവരാൻ ഉപയോഗിച്ച ജീപ്പ്, മോട്ടോർബൈക്ക്, സ്‌കൂട്ടർ മുതലായ വാഹനങ്ങളും തൊണ്ടിപ്പണമായി 1550 രൂപയും പ്രതികളിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ തിങ്കളാഴ്‌ച കോടതിയിൽ ഹാജരാക്കി.

Content Highlights: 652 drug case registered in kerala within four days


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented