പ്രതീകാത്മക ചിത്രം | Photo: twitter.com/SPJabalpur
ഭോപ്പാല്‍: മധ്യപ്രദേശിലെ ജബല്പൂരില് 63-കാരനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. 25 വയസ്സില്‍ താഴെ പ്രായമുള്ള രണ്ടുപേരും 42-കാരനുമാണ് അറസ്റ്റിലായത്. 63-കാരന് പ്രതികളുമായി
നേരത്തെ ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്നതായും ഇക്കാര്യം 63-കാരന് പിന്നീട് മറ്റുള്ളവരോട് വെളിപ്പെടുത്തിയതാണ് കൊലപാതകത്തിന് കാരണമായതെന്നും ജബല്‍പൂര്‍ എ.എസ്.പി. സഞ്ജയ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
നവംബര്‍ ഒമ്പതാം തീയതിയാണ് 63-കാരനെ കൃഷിയിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ലൈംഗിക ഉത്തേജനത്തിനുള്ള സ്പ്രേയും ഗുളികകളും എണ്ണക്കുപ്പികളും ഇരുമ്പ് വടിയും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഇതോടെ ദുരൂഹത നിറഞ്ഞ സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു.
സംഭവത്തില്‍ തുമ്പൊന്നും കിട്ടാതായതോടെ എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് പതിനായിരം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പ്രതികളെക്കുറിച്ചുള്ള ചില സൂചനകള്‍ പോലീസിന് ലഭിച്ചത്. ഇവരെ കസ്റ്റഡിയിലെടുത്തത് ചോദ്യംചെയ്തതോടെ 63-കാരനെ കൊലപ്പെടുത്തിയതാണെന്ന് മൂവരും സമ്മതിച്ചു.
63-കാരന് മൂവരുമായും നേരത്തെ ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്നു. ഇതിനായി യുവാക്കള്‍ക്ക് ഇയാള്‍ പണവും മദ്യവുമെല്ലാം നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ യുവാക്കളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട കാര്യം അടുത്തിടെ 63-കാരന് മറ്റുചിലരോടും വെളിപ്പെടുത്തി. ഇതില്‍ അസ്വസ്ഥരായാണ് മൂവരും ചേര്‍ന്ന് 63-കാരനെ കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.
Content Highlights: 63 year old man killed by three in jabalpur for disclosing their same sex relationship
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..