രാധാകൃഷ്ണൻ
ഈറോഡ്: പലപ്രാവശ്യം ലോട്ടറിയെടുത്ത് 62 ലക്ഷം രൂപ നഷ്ടപ്പെട്ടയാള്‍ തൂങ്ങിമരിച്ചു. ഈറോഡ് എല്ലേപ്പാളയം മുല്ലേനഗറില്‍ താമസിക്കുന്ന രാധാകൃഷ്ണനാണ് (54) ആത്മഹത്യചെയ്തത്. ഓണ്‍ലൈന്‍ ലോട്ടറി, കേരള ലോട്ടറി എന്നിങ്ങനെ ഏതാനും മാസങ്ങളായി ലക്ഷക്കണക്കിന് രൂപയുടെ ലോട്ടറി വാങ്ങി വന്‍കടബാധ്യത ഉണ്ടായതാണ് മരണകാരണമെന്ന് ഇയാള്‍ വാട്‌സാപ് സന്ദേശത്തിലൂടെ പൊതുസമൂഹത്തെ അറിയിച്ചിരുന്നു.
നൂല്‍ കമ്മിഷന്‍ ഏജന്റാണ്. ഭാര്യയും രണ്ട് മക്കളുമുണ്ട്. തമിഴ്‌നാട്ടില്‍ ലോട്ടറി നിരോധിച്ച് വര്‍ഷങ്ങളായെങ്കിലും അനധികൃത ലോട്ടറി വില്‍പ്പനക്കാര്‍ ധാരാളമുണ്ട്. കേരള ലോട്ടറി വില്‍പ്പനക്കാര്‍ ഇവിടെ രഹസ്യമായി സജീവമാണ്. ലോട്ടറി വില്‍പ്പനയുമായി ബന്ധപ്പെട്ട് ഈറോഡ് ജില്ലയില്‍ കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ 215 പേര്‍ക്കെതിരേ കേസെടുത്തതായി ജില്ലാ പോലീസ് സൂപ്രണ്ട് ശശിമോഹന്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: 62 lakhs lost by buying lottery man commits suicide in erode tamilnadu
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..