പ്രതീകാത്മകചിത്രം| Photo: AFP
തിരുവനന്തപുരം : തുറിച്ചുനോക്കിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരാള്‍ക്കു വെട്ടേറ്റു. കേസുമായി ബന്ധപ്പെട്ട് ആറു പേരെ ബാലരാമപുരം പോലീസ് അറസ്റ്റുചെയ്തു.
ബുധനാഴ്ച രാത്രി 10 മണിയോടെ വഴിമുക്കിലായിരുന്നു സംഭവം. സമീപത്തുള്ള ഓഡിറ്റോറിയത്തിനു സമീപം ബൈക്കില്‍ ഇരിക്കുകയായിരുന്ന വഴിമുക്ക് ചാമവിള വീട്ടില്‍ മഹേഷ്, അതുവഴി വന്ന ആഷിഖിനെ തുറിച്ചുനോക്കിയതാണ് സംഭവങ്ങളുടെ തുടക്കം. ഇതു ചോദ്യംചെയ്ത ആഷിഖിനെ മഹേഷ് മര്‍ദിച്ചതായി പറയുന്നു.
തുടര്‍ന്ന് സുഹൃത്ത് അമീറിനെയും കൂട്ടി ആഷിഖ് സമീപത്തുള്ള മഹേഷിന്റെ വീട്ടിലെത്തി. ഇവിടെ നടന്ന വാക്കുതര്‍ക്കമാണ് കൂട്ടത്തല്ലില്‍ അവസാനിച്ചത്. മഹേഷും സഹോദരന്‍ വിഷ്ണുവും അച്ഛന്‍ ശിവനും ചേര്‍ന്ന് ഇരുവരെയും മര്‍ദിച്ചു. ഇതിനിടെ എത്തിയ നിയാസിനെ ശിവന്‍ വെട്ടുകത്തികൊണ്ട് തലയിലും കൈപ്പത്തിയിലും വെട്ടിപ്പരിക്കേല്‍പ്പിച്ചു.
സ്ഥലത്തെത്തിയ നാട്ടുകാര്‍ ശിവന്‍, മഹേഷ്, വിഷ്ണു എന്നിവരെ ശാന്തിവിള താലൂക്ക് ആശുപത്രിയിലും ആഷിഖ്, നിയാസ്, അമീര്‍ എന്നിവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരു കൂട്ടര്‍ക്കുമെതിരേ പോലീസ് കേസെടുത്തു.
Content Highlights: 6 arrested in a fight between two groups
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..