കഞ്ചാവുമായി 57-കാരി പിടിയിൽ


ഓട്ടോറിക്ഷയിൽ പത്തനാപുരത്തുനിന്ന് അടൂർ ഭാഗത്തേക്ക് കഞ്ചാവുമായി വരുന്നുണ്ടെന്ന് അറിഞ്ഞ പോലീസ് സംഘം ചാങ്കൂർ കല്ലുവിള ജങ്ഷനിൽവച്ച് വാഹനം തടഞ്ഞ് പിടികൂടുകയായിരുന്നു. 

സുജാത

അടൂർ: ഏനാദിമംഗലം മാരൂർ വടക്കേച്ചരുവിളവീട്ടിൽ സുജാതയെ (57) 250 ഗ്രാം കഞ്ചാവുമായി അറസ്റ്റുചെയ്തു. ഞായറാഴ്ച രാവിലെ ഓട്ടോറിക്ഷയിൽ പത്തനാപുരത്തുനിന്ന് അടൂർ ഭാഗത്തേക്ക് കഞ്ചാവുമായി വരുന്നുണ്ടെന്ന് അറിഞ്ഞ പോലീസ് സംഘം ചാങ്കൂർ കല്ലുവിള ജങ്ഷനിൽവച്ച് വാഹനം തടഞ്ഞ് പിടികൂടുകയായിരുന്നു.

നർകോട്ടിക് സെൽ ഡിവൈ.എസ്.പി. കെ.എ.വിദ്യാധരന്റെ നിർദേശപ്രകാരം ഡാൻസാഫ് സംഘവും അടൂർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സുജാത പിടിയിലായത്. ഇവരുടെ മക്കൾ സൂര്യലാലും ചന്ദ്രലാലും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് അംഗത്തിലെ എ.എസ്.ഐ. അജികുമാർ, അടൂർ ഡിവൈ.എസ്.പി. ആർ.ബിനു, ഇൻസ്‌പെക്ടർ ടി.ഡി.പ്രജീഷ്, എസ്.ഐ.മാരായ വിപിൻ കുമാർ, കെ.എസ്.ധന്യ, എസ്.സുദർശന എന്നിവരും മറ്റ് പോലീസ് ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു.



Content Highlights: women arrested with marijuana


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented