50 ഡോളോ ഗുളികകള്‍ പൊടിച്ചു ബാഗില്‍ വെച്ചു,കോളേജിലേക്ക് പോകും വഴി ജ്യൂസ് ചാലഞ്ചിലൂടെ ഷാരോണിന് നല്‍കി


ഷാരോണും ഗ്രീഷ്മയും

നാഗര്‍കോവില്‍: ഷാരോണ്‍ കൊലപാതകക്കേസിലെ പ്രതി ഗ്രീഷ്മയെ ബുധനാഴ്ച കന്യാകുമാരി ജില്ലയിലെ വിവിധയിടങ്ങളിലെത്തിച്ച് പോലീസ് തെളിവെടുത്തു.

കുഴിത്തുറയില്‍ ജ്യൂസ് ചലഞ്ച് എന്ന പേരില്‍ ഷാരോണിന് നല്‍കിയത് ഡോളോ ഗുളിക പൊടിച്ചു ചേര്‍ത്ത ജ്യൂസാണെന്ന് ഗ്രീഷ്മ പോലീസിനോട് പറഞ്ഞു. ബാഗില്‍ കരുതിയിരുന്ന അന്പതോളം ഡോളോ ഗുളിക പൊടിച്ചത് ജ്യൂസില്‍ കലര്‍ത്തിയാണ് ഷാരോണിന് കുടിക്കാന്‍ നല്‍കിയതെന്നും ഗ്രീഷ്മ പറഞ്ഞു. ഇരുവരും താമസിച്ച തൃപ്പരപ്പിലെ ലോഡ്ജിലും ഷാരോണ്‍ പഠിച്ച കോളേജിലും തെളിവെടുപ്പ് നടത്തി.



രാവിലെ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പോലീസ് സംഘം ഗ്രീഷ്മയെ ആദ്യമെത്തിച്ചത് ഷാരോണ്‍ പഠിച്ച നെയ്യൂരിലെ കോളേജിലാണ്. ഗ്രീഷ്മ ഷാരോണിനൊപ്പം കോളേജില്‍ വന്നിട്ടുണ്ടെന്ന് ചില വിദ്യാര്‍ഥികള്‍ തിരിച്ചറിഞ്ഞു. കോളേജില്‍ തെളിവെടുപ്പ് നടത്തുമ്പോഴാണ്, ജൂസില്‍ ഡോളോ ഗുളിക കലര്‍ത്തിയ കാര്യം പറഞ്ഞത്. ഓഗസ്റ്റ് 22-ന് വീട്ടില്‍നിന്ന് ഇറങ്ങുമ്പോള്‍ തന്നെ അന്പതോളം ഡോളോ ഗുളികകള്‍ പൊടിച്ചുകുഴച്ച് ബാഗില്‍ സൂക്ഷിച്ചിരുന്നതായി ഗ്രീഷ്മ പറഞ്ഞു.

ഇരുവരും ബൈക്കില്‍ ഗ്രീഷ്മ പഠിക്കുന്ന കോളേജില്‍ എത്തി. തുടര്‍ന്ന് കോളേജിന് അല്പം അകലെയുള്ള കടയില്‍ നിന്ന് രണ്ട് കുപ്പി ജ്യൂസ് വാങ്ങി. ഇരുവരും ഷാരോണിന്റെ കോളേജിലെത്തിയശേഷം ഗ്രീഷ്മ കോളേജിനു മുമ്പിലുള്ള ആശുപത്രിയിലെ ശൗചാലയത്തിലേക്കു പോയി. അവിടെവെച്ച് ഒരു കുപ്പിയില്‍ ഗുളിക പൊടിച്ചു ചേര്‍ത്തു. ഉച്ചയോടെ തിരികെ കുഴിത്തുറയില്‍ എത്തിയപ്പോഴാണ് പഴയ പാലത്തിന് സമീപത്തുവെച്ച് ജ്യൂസ് ചലഞ്ച് എന്ന പേരില്‍ ഗുളിക ചേര്‍ത്ത ജ്യൂസ് ഷാരോണിനെ കുടിക്കാന്‍ പ്രേരിപ്പിച്ചു. എന്നാല്‍ രുചിവ്യത്യാസം അനുഭവപ്പെട്ട ഷാരോണ്‍ അതു തുപ്പിക്കളഞ്ഞെന്നും ഗ്രീഷ്മ പറഞ്ഞു.

ആശുപത്രിയിലെ ശൗചാലയത്തിലും, അഴകിയ മണ്ഡപത്തിലെ കടയിലും കുഴിത്തുറ പാലത്തിലും തെളിവെടുപ്പ് നടത്തിയശേഷം ഗ്രീഷ്മയെ തൃപ്പരപ്പിലെ ഗോള്‍ഡന്‍ കാസല്‍ ലോഡ്ജിലെത്തിച്ചു. ഇരുവരും ഉപയോഗിച്ച രണ്ടാം നമ്പര്‍ മുറി ഗ്രീഷ്മ പോലീസിന് കാട്ടിക്കൊടുത്തു. ഗ്രീഷ്മയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഡിവൈ.എസ്.പി. ജോണ്‍സണ്‍ അറിയിച്ചു. പ്രധാനമായ തെളിവുകളെല്ലാം ശേഖരിക്കാന്‍ കഴിഞ്ഞെന്നും അറിയിച്ചു.

Content Highlights: 50 Dolo pills were crushed juice challenge-greeshma


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented