ഡോക്ടറുടെ ക്ലിനിക്കിൽനിന്ന് 50,000 രൂപ കവർന്നു


പ്രതീകാത്മക ചിത്രം | Photo: Channi Anand/ AP

കണ്ണൂർ: ഡോക്ടറുടെ ക്ലിനിക്കിൽനിന്ന് അമ്പതിനായിരത്തോളം രൂപ മോഷണംപോയി. തളാപ്പിലെ ശിശുരോഗ വിദഗ്ധൻ ഡോ. എം.ചന്ദ്രശേഖരന്റെ ചൈതന്യ ക്ലിനിക്കിൽ ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നത്.

മേശവലിപ്പിൽ സൂക്ഷിച്ച അമ്പതിനായിരത്തോളം രൂപയാണ് മോഷണംപോയതെന്ന് ഡോക്ടർ ടൗൺ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ക്ലിനിക്കിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ്‌ അകത്തുകടന്നത്.

ഞായറാഴ്ച ഉച്ചക്ക് രണ്ടരവരെ ഡോക്ടർ ക്ലിനിക്കിൽ പരിശോധന നടത്തിയിരുന്നു. മൂന്നര മണിയോടെ ജീവനക്കാർ ക്ലിനിക്ക് പൂട്ടിപ്പോയി.

ഓണം അവധിയായതിനാൽ ലാബിൽനിന്നുള്ളതടക്കം മൂന്ന് ദിവസത്തെ വരുമാനമാണ് മേശയിൽ സൂക്ഷിച്ചതെന്ന് ജീവനക്കാർ പോലീസിന് മൊഴിനൽകി.

തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് മുറി വൃത്തിയാക്കാനെത്തിയ സ്ത്രീയാണ് വാതിൽ തകർത്തതായി കണ്ടത്. ക്ലിനിക്കിന് തൊട്ടടുത്ത് താമസിക്കുന്ന ഡോക്ടർ വിവരം പോലീസിൽ അറിയിച്ചു.

ടൗൺ ഇൻസ്പെക്ടർ വിനുമോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തെളിവെടുത്തു. പോലീസ് നായയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. മോഷ്ടവിന്റെതെന്ന് കരുതുന്ന വിരലടയാളം ലഭിച്ചിട്ടുണ്ട്.

രണ്ടുമാസം മുമ്പ് താണയിലെ ഒരു ഡോക്ടറുടെ വീട്ടിലും വൻ കവർച്ച നടന്നിരുന്നു. പ്രതിയെ ഇതുവരെ കിട്ടിയില്ല.

Content Highlights: 50,000 was stolen from the doctor's clinic


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented