മകനുമായുള്ള പിണക്കം കൂട്ട ആത്മഹത്യയില്‍നിന്ന് അമ്മയെ രക്ഷപ്പെടുത്തി, ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം


തട്ടുകടയുടമയുടേയും കുടുംബത്തിന്‍റേയും കൂട്ട ആത്മഹത്യ; ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം

മണിക്കുട്ടൻ വാങ്ങി നവീകരിച്ച വീട്(ഇടത്ത്) മരിച്ച അജീഷ്, മണിക്കുട്ടൻ, അമേയ, സന്ധ്യ

ആറ്റിങ്ങല്‍: ചാത്തമ്പാറയില്‍ തട്ടുകടയുടമയുടെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യയ്ക്ക് പിന്നില്‍ സാമ്പത്തിക ബാധ്യതകളും കുടുംബപ്രശ്നങ്ങളുമെന്ന് പോലീസ്.

മണിക്കുട്ടന്റെയും ഭാര്യയുടെയും ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചും അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. തട്ടുകടയ്ക്ക് പുറമേ നടത്തിയ കച്ചവടങ്ങളുമായി ബന്ധപ്പെട്ട് കടുത്ത സാമ്പത്തിക ബാധ്യത മണിക്കുട്ടനുണ്ടായിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കുടുംബത്തിനുള്ളിലും പ്രശ്നങ്ങളുണ്ടായിരുന്നതായാണ് വിവരം. രണ്ട് ഫോണുകള്‍ തകര്‍ന്ന നിലയില്‍ വീടിനുള്ളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനു പുറമേ മറ്റെന്തെങ്കിലും വിഷയങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്. വര്‍ക്കല ഡിവൈ.എസ്.പി. പി.നിയാസിന്റെ മേല്‍നോട്ടത്തില്‍ കല്ലമ്പലം ഇന്‍സ്പെക്ടര്‍ കെ.പ്രേംകുമാറിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

ചാത്തമ്പാറ ജങ്ഷനില്‍ ദേശീയപാതയോരത്ത് തട്ടുകട നടത്തുന്ന തോട്ടയ്ക്കാട് ചാത്തമ്പാറ കടയില്‍വീട്ടില്‍ മണിക്കുട്ടന്‍ (കുട്ടന്‍-46), ഭാര്യ സന്ധ്യ (36), മക്കളായ അജീഷ് (15), അമേയ (13), മണിക്കുട്ടന്റെ അമ്മയുടെ അനുജത്തി ദേവകി (75) എന്നിവരെയാണ് ശനിയാഴ്ച രാവിലെ മരിച്ചനിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്.

ഭാര്യയ്ക്കും മക്കള്‍ക്കും രോഗങ്ങളുമായി കഴിയുന്ന ഇളയമ്മയ്ക്കും വിഷം കൊടുത്തശേഷം മണിക്കുട്ടന്‍ തൂങ്ങിമരിച്ചതാണെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ പോലീസിന് മനസ്സിലാക്കാനായിട്ടുള്ളത്. മറ്റുള്ളവരുടെ മരണം ഉറപ്പാക്കിയശേഷമാണ് മണിക്കുട്ടന്‍ മരണത്തിലേക്ക് പോയത്. കിടക്കയില്‍ മരിച്ച് കിടന്ന അജീഷിന്റെ ഉള്ളംകാലില്‍ പേനകൊണ്ട് വരച്ച് നോക്കിയിട്ടുണ്ടായിരുന്നു. ഉള്ളംകാലില്‍ വരയ്ക്കുമ്പോള്‍ കാലനക്കുന്നുണ്ടോയെന്നറിയാനാകാം ഇത്തരത്തില്‍ ചെയ്തതെന്ന് കരുതുന്നു. വെള്ളിയാഴ്ച വൈകീട്ട് പുറത്ത് പോയിരുന്ന മണിക്കുട്ടനും കുടുംബവും രാത്രി 9 മണിയോടെയാണ് മടങ്ങിയെത്തിയത്. അമ്മ വാസന്തിയാണ് ഇവര്‍ക്ക് വാതില്‍ തുറന്നു കൊടുത്തത്. തുടര്‍ന്ന് വാസന്തി കിടന്നുറങ്ങി. ശനിയാഴ്ച രാവിലെ മണിക്കുട്ടന്റെ കടയിലെ ജീവനക്കാരന്‍ ഷംനാദ് ജോലിക്കായെത്തിയപ്പോഴാണ് കുടുംബത്തിന്റെ ദുരന്തം പുറത്തറിയുന്നത്. തുടര്‍ന്ന് വാസന്തിയെ വിവരം അറിയിക്കാതെ മറ്റൊരു മകന്റെ വീട്ടിലേയ്ക്കു മാറ്റി. കഴിഞ്ഞദിവസം പോലീസ് ഇവരുടെ മൊഴിയെടുത്തു.

അമ്മയും മകനും തമ്മില്‍ ഏറെക്കാലമായി പിണക്കത്തിലായിരുന്നുവെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞിട്ടുള്ളത്. മകന്‍ എന്ത് നല്കിയാലും കഴിക്കാറില്ലായിരുന്നു. അതുകൊണ്ടാണ് വാസന്തി ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടതെന്ന് പോലീസ് കരുതുന്നു. മൃതദേഹപരിശോധനാഫലം കൂടി ലഭിച്ചശേഷമെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ.

Content Highlights: 5 members of a family in Kerala's Attingal commit suicide at Attingal

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
theft

1 min

കൂരോപ്പടയിലെ കവര്‍ച്ചാക്കേസില്‍ വഴിത്തിരിവ്; വൈദികന്റെ മകന്‍ അറസ്റ്റില്‍

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented