വീട്ടമ്മയെ പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ പകര്‍ത്തി, ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തി 5ലക്ഷം തട്ടി; പിടിയില്‍


നവാസ്

കളമശ്ശേരി: വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം നടത്തുകയും ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു പറഞ്ഞ് അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതി പോലീസിന്റെ പിടിയിലായി. ഇടപ്പള്ളി നോര്‍ത്ത് കുന്നുംപുറം താമരശ്ശേരി വീട്ടില്‍ ടി.എന്‍. നവാസിനെ (46) യാണ് കളമശ്ശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

നവാസ് 2014 മുതല്‍ വീട്ടമ്മയുടെ സുഹൃത്താണ് . അവര്‍ക്ക് ഒരു സ്ഥാപനം തുടങ്ങാന്‍ ഇയാള്‍ 50,000 രൂപ സഹായിച്ചിരുന്നു. ഇതിനു പകരമായി ഇടപ്പള്ളി ടോളില്‍ മെഡിക്കല്‍ സ്ഥാപനം തുടങ്ങാന്‍ സഹായം നല്‍കിയാല്‍ മതി എന്നായിരുന്നു ധാരണ. വീട്ടമ്മയുടെ കൂടി സഹായത്തോടെ നവാസ് 2021-ല്‍ ഇടപ്പള്ളിയില്‍ സ്ഥാപനം തുടങ്ങി. ഇതിനിടെ വീട്ടമ്മയുടെയും കടയിലെയും മൊബൈല്‍ ഫോണുകള്‍ നവാസ് കൊണ്ടുപോയി അതില്‍ വിവരങ്ങള്‍ ചോര്‍ത്താനുള്ള സോഫ്റ്റ്വേര്‍ സ്ഥാപിച്ചു.



പിന്നീട് മാര്‍ച്ചില്‍ സ്ഥാപനത്തില്‍ സ്റ്റോക്കെടുക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി നവാസ് ബലാത്സംഗം നടത്തി പരാതിക്കാരിയറിയാതെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു. തുടര്‍ന്ന് ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പല തവണ പീഡിപ്പിച്ചു. ജൂണില്‍ വഴങ്ങാതിരുന്നപ്പോള്‍ പ്രതി കഠിനമായി മര്‍ദിച്ചു.

അന്ന് ഭര്‍ത്താവിനെ വിളിച്ചവരുത്തിയാണ് പ്രതിയുടെ കടയില്‍നിന്ന് രക്ഷപ്പെട്ടത്. തുടര്‍ന്ന് നവാസ് പരാതിക്കാരിയുടെ ഭര്‍ത്താവിനെ വിളിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് കുടുംബം തകര്‍ക്കാതിരിക്കണമെങ്കില്‍ 10 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് ഭര്‍ത്താവ് ലോണെടുത്ത് അഞ്ച് ലക്ഷം രൂപ നവാസിന് കൈമാറിയതായി പോലീസ് പറഞ്ഞു. നവാസ് പിന്നെയും വീട്ടമ്മയ്‌ക്കെതിരേ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമിടയില്‍ ദുഷ്പ്രചാരണം നടത്തി. വീട്ടമ്മയുടെ സ്ഥാപനത്തിനെതിരേ അധികാരികള്‍ക്ക് നിരന്തരം ഊമക്കത്തായി പരാതികള്‍ അയച്ചു.

ഓഗസ്റ്റില്‍ വീട്ടമ്മ പോലീസില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.


Content Highlights: 46-year-old arrested in a rape case at Kochi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented