വീട്ടമ്മയെ വായില്‍ തുണിതിരുകി പീഡിപ്പിച്ചെന്ന് പരാതി; കാറുമായെത്തും, വീണ്ടും വരണമെന്ന് ഭീഷണിയും


സി.കെ അഭിലാല്‍ \ മാതൃഭൂമി ന്യൂസ്

അറസ്റ്റിലായ പ്രതി ഷാജി | Screengrab: മാതൃഭൂമി ന്യൂസ്

പത്തനംതിട്ട: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 45 കാരന്‍ അറസ്റ്റില്‍. പന്തളം സ്വദേശിനിയുടെ പരാതിയില്‍ കടയ്ക്കാട് കുമ്പഴ വീട്ടില്‍ ഷാജി (45)യാണ് പിടിയിലായത്. ശനിയാഴ്ച രാത്രി വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ചെന്നാണ് പരാതി.

48കാരിയായ വീട്ടമ്മയെയാണ് പീഡിപ്പിച്ചത്. ഇവര്‍ക്ക് ഭര്‍ത്താവും രണ്ട് മക്കളുമുണ്ട്. ശനിയാഴ്ച വീട്ടില്‍ മറ്റാരും ഉണ്ടാകില്ലെന്ന് ഉറപ്പിച്ചായിരുന്നു ഇയാള്‍ എത്തിയത്. തുടര്‍ന്ന് അതിക്രമിച്ച് കയറി ആക്രമിക്കുകയും വായില്‍ തുണി തിരുകിയ ശേഷം പീഡിപ്പിക്കുകയുമായിരുന്നുവെന്നും പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവം നടന്ന ശേഷം ഭയം കാരണം ഇവര്‍ ആരോടും കാര്യം പറഞ്ഞിരുന്നില്ല. എന്നാല്‍ തിങ്കളാഴ്ച ഷാജി വീണ്ടും വീട്ടമ്മയെ വിളിക്കുകയും കാറുമായി താന്‍ എത്തുമെന്നും തന്നോടൊപ്പം വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെയാണ് പോലീസിനെ സമീപിക്കാന്‍ ഇവര്‍ തീരുമാനിച്ചത്.

കടയ്ക്കാടിന് സമീപം പഴയ ഓട്ടോറിക്ഷകള്‍ വാങ്ങി വില്‍പന നടത്തുന്ന സ്ഥാപനം നടത്തുന്ന വ്യക്തിയാണ് ഷാജി. ഇയാള്‍ക്കും ഭാര്യയും മക്കളുമുണ്ട്. കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തുടരന്വേഷണത്തിനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.

Content Highlights: rape, arrest, crime news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022

Most Commented