ഹൈദരാബാദ് കൂട്ടബലാത്സംഗം: നാല് പ്രതികളെ മുതിര്‍ന്നവരായി കണക്കാക്കി വിചാരണചെയ്യും


പ്രതീകാത്മക ചിത്രം | മാതൃഭൂമി

ഹൈദരാബാദ്: ഹൈദരാബാദില്‍ 17-കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പ്രതികളില്‍ നാലുപേരെ മുതിര്‍ന്നവരായി പരിഗണിച്ച് കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് നിര്‍ദേശം നല്‍കി. കുറ്റകൃത്യത്തിന്റെ തീവ്രത കണക്കിലെടുത്താണ് ബോര്‍ഡ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്താനായി കേസിലെ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പ്രതികളേയും മുതിര്‍ന്നവരായി പരിഗണിക്കാനുള്ള ആവശ്യവുമായി പോലീസ് നേരത്തെ കോടതിയെ സമീപിച്ചിരുന്നു. പ്രായപൂര്‍ത്തിയായില്ലെന്ന പരിഗണനയില്‍ പ്രതികള്‍ക്ക് താരതമ്യേന ചെറിയ ശിക്ഷയേ ലഭിക്കുകയുള്ളൂവെന്നും ബാലനീതി നിയമപ്രകാരം പ്രതികള്‍ക്ക് മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷ ലഭിക്കാന്‍ സാധ്യതയില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു.



ആറ് പേരടങ്ങിയ സംഘമാണ് 17-കാരിയെ കൂട്ടബലാത്സംഗം ചെയ്തത് എന്നാണ് കേസ്. ഇതില്‍ ഒരു പ്രതിയ്ക്ക് 18 വയസ് പൂര്‍ത്തിയായിരുന്നു. മറ്റ് അഞ്ച് പ്രതികളില്‍ ഒരാളുടെ മേല്‍ ഹീനമല്ലാത്ത കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് എന്ന കാരണത്താലാണ് അയാളെ മുതിര്‍ന്ന പ്രതിയായി പരിഗണിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. ഇയാള്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറുക മാത്രമാണ് ചെയ്തതെന്നും ബലാത്സംഗം ചെയ്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.

മേയ് 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജൂബിലി ബില്‍ പാലസിലെ ഒരു പബില്‍ പകല്‍സമയത്ത് നടന്ന പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയെ പ്രതികള്‍ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പെണ്‍കുട്ടിയെ പ്രതികള്‍ പബില്‍ തിരിച്ചെത്തിക്കുകയും ചെയ്തിരുന്നു. പ്രതികള്‍ ഉന്നത രാഷ്ട്രീയബന്ധം പുലര്‍ത്തിയിരുന്നവരായതിനാല്‍ തന്നെ ദേശീയ ശ്രദ്ധ നേടിയിരുന്നു.

Content Highlights: 4 Minors, Accused In Hyderabad Gang-Rape Case, To Be Tried As Adults


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented