പ്രതീകാത്മക ചിത്രം | മാതൃഭൂമി
ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ 35 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ജയ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് ബുധനാഴ്ച രാത്രിയാണ് സംഭവം.
മദ്യലഹരിയിലായ ഭര്‍ത്താവിന് ഭക്ഷണം വാങ്ങാനായി രാത്രിയില്‍ പുറത്തിറങ്ങിയപ്പോള്‍ യുവതിയെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് യുവതിയ റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. അവശ നിലയില്‍ റെയില്‍വേ പോലീസ് സ്‌റ്റേഷനിലെത്തിയ യുവതിയ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചതായി ജി.ആര്‍.പി പോലീസ് വ്യക്തമാക്കി.
ഓഗസ്ത് മൂന്നിനും ജയ്പൂരില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 20 വയസ്സുള്ള വിദ്യാര്‍ഥിയാണ് സഹപാഠികളുടെ ക്രൂരതയ്ക്കിരയായത്. കേസില്‍ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
Content Highlights: 35-year-old woman who went out to buy food for drunk husband gang-raped near Jaipur junction


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..