അര്‍ബുദരോഗിയായ മുത്തശ്ശിയെ കൊച്ചുമകന്‍ കൊലപ്പെടുത്തി; മരണാനന്തരച്ചടങ്ങിലെ സംശയം ചുരുളഴിച്ചു


ഇൻസെറ്റിൽ സുരേഷ് കുമാർ, പൊന്നമ്മ

കുന്നിക്കോട് (കൊല്ലം): വെട്ടിക്കവല കോക്കാട്ട് അര്‍ബുദരോഗിയായ മുത്തശ്ശിയെ കൊച്ചുമകന്‍ തലയിടിപ്പിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തി. കൊച്ചുമകനെ കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തു. കോക്കാട് തെങ്ങറക്കാവ് വിജയവിലാസത്തില്‍ പൊന്നമ്മ(90)യാണ് മരിച്ചത്. ഇവരുടെ മകളുടെ മകന്‍ സുരേഷ്‌കുമാര്‍ (ഉണ്ണി-35) ആണ് പിടിയിലായത്. സ്വകാര്യസ്ഥാപനത്തില്‍ ഡ്രൈവറാണ് സുരേഷ്.

വെള്ളിയാഴ്ച വൈകീട്ട് നാലിനാണ് പൊന്നമ്മ കൊല്ലപ്പെട്ടത്. സ്വാഭാവിക മരണമെന്നനിലയില്‍ സംസ്‌കാരം നടത്താന്‍ നീക്കംതുടങ്ങിയ കൊച്ചുമകനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്.

പോലീസ് പറയുന്നത്: മദ്യലഹരിയില്‍ സുരേഷ് വീട്ടിലെത്തുന്നത് പൊന്നമ്മ എതിര്‍ത്തിരുന്നു. വെള്ളിയാഴ്ച വീട്ടിലെത്തിയ സുരേഷ് ഭക്ഷണം കഴിക്കുന്നതിനിടെ മുത്തശ്ശിയുമായി തര്‍ക്കമുണ്ടായി.

വഴക്കിനും പിടിവലിക്കുമിടെ ഇവരെ കട്ടിലില്‍ തലയിടിപ്പിച്ചും കഴുത്തുമുറുക്കി ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തി. സംഭവസമയം സുരേഷിന്റെ അമ്മ സുമംഗല ആടിനെ തീറ്റാനായി പുറത്തുപോയിരുന്നു. പൊന്നമ്മയും സുമംഗലയുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. മറ്റാരും വീട്ടിലുണ്ടായിരുന്നില്ല.

സുമംഗല മടങ്ങിയെത്തിയപ്പോള്‍ മുത്തശ്ശി മരിച്ചെന്നറിയിച്ചു. സുരേഷിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ പത്തരയ്ക്ക് സംസ്‌കാരം നടത്താനും തീരുമാനിച്ചു. എന്നാല്‍ തലയിലെ മുറിവ് ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കളില്‍ ചിലര്‍ വിവരം പോലീസില്‍ അറിയിച്ചു. പോലീസ് അന്വേഷിച്ചപ്പോള്‍ മുത്തശ്ശി അസുഖബാധിതയായി മരിച്ചെന്നാണ് സുരേഷ് ആദ്യം പറഞ്ഞത്. തലയിലെ മുറിവ് കണ്ടെത്തിയതോടെ കൊലപാതകമാണെന്ന സംശയം ബലപ്പെട്ടു.

പൊന്നമ്മ ഏറെനാളായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. മദ്യലഹരിയില്‍ സുരേഷ് മുമ്പും മുത്തശ്ശിക്കും വീട്ടുകാര്‍ക്കും നേരേ അക്രമം കാട്ടിയിരുന്നതായി പോലീസ് പറഞ്ഞു.

Content Highlights: 35 year old grandson arrested in grandmother's murder case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented