Screengrab: Mathrubhumi News
കൊച്ചി: പെരുമ്പാവൂരില്‍ വന്‍ കഞ്ചാവ് വേട്ട. ടാങ്കര്‍ ലോറിയില്‍ കടത്തുകയായിരുന്ന 300 കിലോ കഞ്ചാവ് പോലീസ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ കഞ്ചാവ് പിടിച്ചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ തമിഴ്നാട് സ്വദേശി ശെല്‍വനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ പോലീസ് ചോദ്യംചെയ്തുവരികയാണ്. എവിടെനിന്നാണ്, ആര്‍ക്കുവേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നടക്കമുള്ള വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
Content Highlights: 300 kg ganja seized in perumbavoor eranakulam
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..