ഉപേക്ഷിച്ച ബാഗിൽ 39.29 ലക്ഷത്തിന്റെ സ്വർണം; രണ്ടുകോടിയുടെ സ്വര്‍ണവുമായി മൂന്ന് മലയാളികളും പിടിയില്‍


റോഡിയം പൂശിയ സ്വർണക്കമ്പികളും അത്‌ നീക്കംചെയ്ത സ്വർണവും

മംഗളൂരു: അന്താരാഷ്ട്ര വിമാനത്താവളം വഴി രണ്ടുകോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് മലയാളികൾ പിടിയിൽ. ഉപേക്ഷിച്ച ബാഗിൽനിന്ന് 760 ഗ്രാം സ്വർണവും കണ്ടെത്തി. പിടികൂടിയ സ്വർണം മൊത്തം 3.895 കിലോഗ്രാം വരും.

കാസർകോട് നെല്ലിക്കുന്ന് ബംങ്കരക്കുന്ന് കേളുവളപ്പിൽ കെ.കെ. ക്വാർട്ടേഴ്‌സ് ഖാസി ഹൗസിൽ അബ്ദുള്ള ഫർഹാനിൽനിന്ന് 33,60,500 രൂപ വിലമതിക്കുന്ന 650 ഗ്രാം സ്വർണവും തെക്കിൽ ഫെറി ഹൗസിൽ ഹാഷിം മുബഷീറിൽനിന്ന് 42,18,720 രൂപ വില വരുന്ന 816 ഗ്രാം സ്വർണവും ബങ്കരക്കുന്ന് റഹ്‌മാനിയയിൽ മുഹമ്മദലിയിൽനിന്ന് 44,97,900 രൂപയുടെ 870 ഗ്രാം സ്വർണവുമാണ് കസ്റ്റംസ് അധികൃതർ പിടിച്ചത്.

ഞായറാഴ്ച ദുബായിൽ നിന്ന് മംഗളൂരുവിൽ എത്തിയ വിമാനത്തിലെ യാത്രക്കാരാണ് ഇവർ. ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്ന് പിടിച്ച 760 ഗ്രാം സ്വർണത്തിന് 39,29,200 രൂപ വില വരും. സ്വർണം നേരിയ കമ്പിയാക്കി അതിൽ റോഡിയം പൂശി ട്രോളി ബാഗിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വര്‍ണം മുഴുവന്‍ സമാനരീതിയിലാണ് കടത്തിന് ശ്രമിച്ചതെന്നും അധികൃര്‍ വ്യക്തമാക്കി.

Content Highlights: 3.895 kg gold seized from mangalore airport


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022

Most Commented