അഖിലേഷ്
നെയ്യാറ്റിന്‍കര: പൊതുവഴിയോടു ചേര്‍ന്ന് വളര്‍ത്തുനായ്ക്കളെ കെട്ടിയിട്ടതു ചോദ്യംചെയ്തയാളുടെ ദേഹത്ത് അടുപ്പത്ത് തിളച്ചിരുന്ന കഞ്ഞിയെടുത്ത് ഒഴിച്ചതായി പരാതി. സംഭവത്തെത്തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതിയെ നെയ്യാറ്റിന്‍കര പോലീസ് പിടികൂടി. അവണാകുഴി, കെ.വി. ആശുപത്രിക്കു സമീപം ജയഭവനില്‍ അഖിലേഷ്(29)ആണ് അറസ്റ്റിലായത്.
ഇയാളുടെ സമീപവാസിയായ അവണാകുഴി കാര്‍ത്തികയില്‍ കണ്ണന്റെ(30) ശരീരത്തിലാണ് തിളച്ച കഞ്ഞി ഒഴിച്ചത്. പൊള്ളലേറ്റ കണ്ണന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. അഖിലേഷിന്റെ വീട്ടിലെ വളര്‍ത്തുനായ്ക്കളെ അതിരിനു സമീപത്തായിട്ടാണ് കെട്ടിയിടുന്നത്. പൊതുവഴിയിലൂട പോകുമ്പോള്‍ നായ്ക്കള്‍ കുരച്ച് അടുക്കുന്നതിനാല്‍ ഇതിനെ കണ്ണന്‍ പലപ്പോഴായി ചോദ്യം ചെയ്തിരുന്നു.
സംഭവദിവസം കണ്ണന്‍ നടന്നുപോകുമ്പോള്‍ പട്ടികള്‍ കുരച്ചുകൊണ്ട് ചാടിവന്നു. ഉടനെ അഖിലേഷിനെ വിളിച്ച് നായ്ക്കളെ അകത്തോട്ട് മാറ്റിക്കെട്ടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് തയ്യാറാകാതെ അഖിലേഷ് വീട്ടില്‍ കയറിപ്പോയി. തിരികെയെത്തി അടുപ്പത്ത് തിളച്ചുകൊണ്ടിരുന്ന കഞ്ഞികൊണ്ടുവന്ന് കണ്ണന്റെ ദേഹത്ത് ഒഴിച്ചുവെന്നാണ് നെയ്യാറ്റിന്‍കര പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
നെയ്യാറ്റിന്‍കര പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍.ബിജുവിന്റെ നേതൃത്വത്തിലാണ് പ്രതി അഖിലേഷിനെ അറസ്റ്റു ചെയ്തത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് നെയ്യാറ്റിന്‍കര ഇന്‍സ്‌പെക്ടര്‍ കെ.ആര്‍.ബിജു പറഞ്ഞു.
Content Highlights: 29 year old arrested in the incident of spilling boiling porridge on youth body
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..