ഉമാ ശക്തി
കോയമ്പത്തൂര്‍: അനധികൃതമായി ലക്ഷക്കണക്കിനുരൂപ കൈവശംവെച്ച ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറെ വിജിലന്‍സ് പിടികൂടി. കോയമ്പത്തൂര്‍ മേഖലാ ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ കെ. ഉമാശക്തിയെയാണ് വാഹനപരിശോധനയ്ക്കിടെ ഡിസ്ട്രിക്ട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ സെല്‍ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇയാളില്‍നിന്ന് 28,35,000 രൂപ കണ്ടെടുത്തു.
കോയമ്പത്തൂര്‍, നീലഗിരി, തിരുപ്പൂര്‍ ജില്ലകളുടെ ചുമതലയുള്ള ഉമാശക്തി ശനിയാഴ്ചരാവിലെ സൗരിപാളയം റോഡ്, കൃഷ്ണ സ്ട്രീറ്റില്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ വിജിലന്‍സ് തടയുകയായിരുന്നു. 500 രൂപയുടെയും 2,000 രൂപയുടെയും കെട്ടുകളായാണ് കാറില്‍ സൂക്ഷിച്ചിരുന്നത്. വിവിധ ആര്‍.ടി.ഒ. ഓഫീസുകളില്‍നിന്ന് മുന്‍ ജീവനക്കാരനായ എം. സെല്‍വരാജ് മുഖേനയാണ് പണം ശേഖരിച്ചിരുന്നതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അഴിമതിനിരോധന നിയമപ്രകാരം ഇവര്‍ക്കെതിരേ കേസെടുത്തു.
Content Highlights: 28 lakhs seized from joint transport commissioner in coimbatore
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..