പ്രതീകാത്മക ചിത്രം. photo: screengrab/ mathrubhumi
തിരുവനന്തപുരം: ആറരവര്‍ഷത്തിനിടെ പോലീസുകാര്‍ പ്രതികളായ 251 സ്ത്രീപീഡനക്കേസ്. കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലംമുതലുള്ള കണക്കാണ് മുഖ്യമന്ത്രി നിയമസഭാ ചോദ്യത്തിന് മറുപടിയായി നല്‍കിയത്. കഴിഞ്ഞവര്‍ഷം മാത്രം 58 കേസെടുത്തു.
2016-നു ശേ ഷം ഏറ്റവുമധികം പോലീസുകാര്‍ പ്രതികളായി സ്ത്രീപീഡനക്കേസുകള്‍ രജിസ്റ്റര്‍ചെയ്തതും 2022-ലാണ്. ഇക്കാലയളവില്‍ ആകെ രജിസ്റ്റര്‍ചെയ്ത സ്ത്രീപീഡനക്കേസ് 98,870 ആണ്.
2016 ജൂണ്‍മുതല്‍ 2022 ഡിസംബര്‍വരെ 2199 കൊലപാതകം നടന്നിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി.
29 ഗുണ്ടാസംഘങ്ങള്‍ വിവിധ ജില്ലകളിലായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഈവര്‍ഷം ജനുവരി 30 വരെ 339 പേരെ കാപ്പ നിയമപ്രകാരം കരുതല്‍തടങ്കലിലാക്കി.
Content Highlights: 251 rape cases against police officers within six and half years
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..