കടയിൽ നിന്ന് 250-ഓളം ക്യാമറയും ലെൻസും മോഷ്ടിച്ചു; ടൈറ്റാനിക് ബിജുവടക്കം മുഴുവൻ പേരേയും പോലീസ് പൊക്കി


പ്രതിയായ ടൈറ്റാനിക് ബിജുവിന് സെൻട്രൽ പോലീസ് സ്റ്റേഷനിൽ എട്ടു കേസും ചേരാനല്ലൂർ, എളമക്കര, നോർത്ത്, കടവന്ത്ര ഓരോ കേസും നിലവിലുണ്ട്.

• പ്രതികളിൽനിന്ന് കണ്ടെടുത്ത ക്യാമറകളും ലെൻസുകളും, സേതുരാജ്, മുഹമ്മദ് ഷമീർ, സുൽഫിക്കർ, നൗഫൽ

കൊച്ചി: എം.ജി. റോഡ് കോൺവെന്റ് റോഡിലെ ക്യാമറ സ്‌കാൻ എന്ന കട കുത്തിത്തുറന്ന് 250-ഓളം ക്യാമറയും ലെൻസും മറ്റുപകരണങ്ങളും മോഷ്ടിച്ച കേസിൽ മുഴുവൻ പ്രതികളും അറസ്റ്റിൽ. അരൂർ അറക്കപ്പറമ്പ് വീട്ടിൽ സേതുരാജിനെ (54) യാണ് കൊച്ചി സെൻട്രൽ പോലീസ് ഇൻസ്പെക്ടർ വിജയശങ്കറും സംഘവും വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി കൊല്ലം കുണ്ടറ ലക്ഷംവീട് കോളനിയിൽ മുഹമ്മദ് ഷമീർ (ടൈറ്റാനിക് ബിജു-42), മറ്റു പ്രതികളായ നോർത്ത് പറവൂർ നടുനിലപറമ്പിൽ സുൽഫിക്കർ (32), മട്ടാഞ്ചേരി ന്യൂ റോഡ് സ്വദേശി നൗഫൽ (27) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ഓഗസ്റ്റ് 4-ന് പുലർച്ചെയായിരുന്നു മോഷണം. സുൽഫിക്കറിന്റെ കാറിലെത്തി ലക്ഷങ്ങൾ വിലമതിക്കുന്ന 250-ഓളം ക്യാമറകളും ലെൻസും മറ്റ് ഉപകരണങ്ങളും മോഷ്ടിച്ച് നാല് ബാഗുകളിലാക്കി കടക്കുകയായിരുന്നു. അന്ന് രണ്ടു ദിവസത്തിനുള്ളിൽത്തന്നെ രണ്ടു പ്രതികളെ പിടിച്ചിരുന്നു. ഒന്നാം പ്രതി ടൈറ്റാനിക് ബിജുവിനെ രണ്ടാഴ്ച മുമ്പാണ് സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്.പ്രതികൾ കൊച്ചി മാർക്കറ്റിലെ ഒരു കടയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ ഇരുചക്ര വാഹനവും മൊബൈൽ ഫോണും മോഷ്ടിച്ചിട്ടുണ്ട്. കാരിക്കാമുറിയിൽനിന്ന് ഒരു ബൈക്കും ബ്രോഡ്‌വേയിലെ വാച്ചുകടയിൽനിന്ന് വാച്ചും സൗത്ത് റെയിൽവേ സ്റ്റേഷൻ ഭാഗത്തുള്ള കാരിക്കാമുറിയിലെ ഒരു വീട് കുത്തിത്തുറന്ന് സ്വർണവും പഴയ നാണയണങ്ങളും മോഷ്ടിച്ച കേസും തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രതിയായ ടൈറ്റാനിക് ബിജുവിന് സെൻട്രൽ പോലീസ് സ്റ്റേഷനിൽ എട്ടു കേസും ചേരാനല്ലൂർ, എളമക്കര, നോർത്ത്, കടവന്ത്ര ഓരോ കേസും നിലവിലുണ്ട്. സേതുരാജിന് എളമക്കര, പൂച്ചാക്കൽ, ചേരാനല്ലൂർ, ഹിൽപാലസ്, കളമശ്ശേരി, ആലുവ, അങ്കമാലി, തൃശ്ശൂർ, ഗുരുവായൂർ എന്നീ സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്.

Content Highlights: 250 camera theft in kochi shop, all accused arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented